Recipe

തനി നാടൻ ചിക്കൻ കറി ഉണ്ടാക്കി നോക്കിയാലോ

ചേരുവകൾ

ചിക്കൻ -1/2 kg
സവാള -2
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് -2tbsp
ഗരം മസാല പൊടി -1 ടീസ്പൂൺ
കുരുമുളക് പൊടി -1tsp
മഞ്ഞൾപ്പൊടി -1 / 2tsp
പച്ചമുളക് -3 -4
കറി വേപ്പില -1 തണ്ട്
വെളിച്ചെണ്ണ 2-3 tbsp
തേങ്ങാപ്പാൽ -1.5 cup
തക്കാളി: ഒരു തക്കാളിയുടെ 1/4

പാകം ചെയ്യുന്ന വിധം

വെളിച്ചെണ്ണയിൽ കുരുമുളകും ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്ത ചിക്കൻ ഫ്രൈ ചെയ്ത് മാറ്റി വയ്ക്കുക. അതേ എണ്ണയിൽ garam masala whole spices വറുത്തെടുക്കുക, അതിലേക്ക് ഇഞ്ചി, എന്നിവ ചേർക്കുക. ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക.അരിഞ്ഞ സവാള, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് മഞ്ഞൾപ്പൊടിയും ചേർക്കുക. ഗരം മസാലയും കുരുമുളകും ചേർത്ത് വഴറ്റുക. തക്കാളിയുടെ 1/4 ഭാഗം ചേർത്ത് നന്നായി വഴറ്റുക. ഇനി ചിക്കൻ ചേർത്ത് യോജിപ്പിക്കുക.ഇതിലേക്ക് കട്ടി കുറഞ്ഞ തേങ്ങാപ്പാൽ ചേർത്ത് കുറഞ്ഞ തീയിൽ 5 മിനിറ്റ് cook ചെയ്യുക. ഇനി കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് വീണ്ടും 2 മിനിറ്റ് വേവിക്കുക. ഇനി flame off ചെയ്ത് 1 ടീസ്പൂൺ വെളിച്ചെണ്ണ, കറിവേപ്പില, പച്ചമുളക്, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
എളുപ്പവും രുചികരവുമായ ചിക്കൻ കറി ഇപ്പോൾ തയ്യാറാണ്.