Recipe

പിടിയും കോഴിക്കറിയും ഉണ്ടാക്കി നോക്കിയാലോ

ചേരുവകൾ

അരിപ്പൊടി :1 cup
വെള്ളം : 1 3/4 cup
ഉപ്പ് : ആവശ്യത്തിന്
വെളിച്ചെണ്ണ :2 tsp

തയ്യാറാക്കുന്ന വിധം :

ഒരു പാത്രത്തിൽ 2 tsp വെളിച്ചെണ്ണ ഒഴിച്ച് ഉപ്പും ചേർത്ത് വെള്ളം തിളപ്പിക്കുക. തിള വരുമ്പോൾ, അരിപൊടി ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ചു ചെറുതീയിൽ വെച്ച് വേവിച്ചു എടുക്കുക. ചൂടാറുമ്പോൾ, ഈ മാവ് നന്നായി കുഴച്ചു മയപ്പെടുത്തുക. അതിൽ നിന്നു ചെറിയ ഉരുളകൾ ഉണ്ടാക്കി, ആ ഉരുളകൾ ചെറുതായി ഒന്ന് അമർത്തി ബട്ടൺ ആകൃതിയിൽ ആക്കി എടുത്തു മാറ്റി വെക്കുക. ഉരുളകൾ ഒട്ടിപ്പിടിക്കാതിരിക്കാൻ കുറച്ചു അരി പൊടി തൂകി മിക്സ്‌ ചെയ്തു വയ്ക്കുക.

അരപ്പിന്:

3/4 cup തേങ്ങ ചിരകിയത്
3 ചെറിയ ഉള്ളി
1/2tsp പെരുംജീരകം
ഒരു ചെറിയ കഷ്ണം കറുവാപ്പട്ട
ഒരു ഏലക്ക
1/4tsp മഞ്ഞൾ പൊടി
1/2 tsp മല്ലി പൊടി

ഇത് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
മാവിൽ നിന്നും ഉണ്ടാക്കിയ ഉരുളകൾ ഒരു പാത്രത്തിൽ അളന്നു എടുക്കുക. അതെ അളവിൽ തന്നെ അരച്ചെടുത്ത തേങ്ങ കൂട്ടിൽ വെള്ളം ചേർത്ത് അളന്നു എടുക്കുക. ഉരുളകളുടെ അതെ അളവിൽ ആയിരിക്കണം തേങ്ങ കൂട്ടിൽ വെള്ളം ചേർത്ത് എടുത്തതും.

തേങ്ങ കൂട്ട് ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക. തിള വന്നു തുടങ്ങുമ്പോൾ,ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്കു ഉരുളകൾ പതുക്കെ ചേർത്ത് കൊടുക്കുക. വീണ്ടും തിള വന്നു കഴിയുമ്പോൾ പതുക്കെ ഇളക്കി കൊടുക്കുക. അടച്ചു വെച്ച് നന്നായി ചെറു തീയിൽ വേവിക്കുക. വെന്തു കുറുകി വരുമ്പോൾ, 2tsp നെയ്യിൽ 2ചെറിയുള്ളി അരിഞ്ഞതും, കറിവേപ്പിലയും ഇട്ടു മൂപ്പിച്ചു ഇതിനു മുകളിൽ ഒഴിച്ച്, ഇളക്കി, തീ ഓഫ്‌ ചെയ്തു അടച്ചു വാങ്ങി വെക്കുക. കോഴിയിറച്ചി കഷണങ്ങളാക്കിയത് അര കിലോ മുളകുപൊടി ഒരു ടീസ്‌പൂൺ മഞ്ഞൾപ്പൊടി അര ടീസ്‌പൂൺ മല്ലിപ്പൊടി രണ്ടു ടീസ്‌പൂൺ കുരുമുളകുപൊടി അര ടീസ്‌പൂൺ ഇഞ്ചി ഒരു കഷണം വെളുത്തുള്ളി എട്ട് അല്ലി കറുവാപ്പട്ട ഒരു കഷണം ഗ്രാമ്പൂ നാലെണ്ണം ഏലയ്‌ക്കാ നാലെണ്ണം തക്കോലം ഒന്ന് തേങ്ങാപ്പാൽ രണ്ടു കപ്പ് സവാള രണ്ട് കറിവേപ്പില ആവശ്യത്തിന് ഉപ്പ് പാകത്തിന് മല്ലിയില പാകത്തിന്

പാകം ചെയ്യുന്ന വിധം

ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്‌ക്ക, തക്കോലം എന്നിവ ചതച്ചുചേർത്തു കോഴിയിറച്ചി വേവിക്കുക. പാതിവേവ് മതിയാകും. സവാള, വേപ്പില, അരച്ചെടുത്ത വെളുത്തുള്ളി, ചതച്ച ഇഞ്ചി എന്നിവ ഒരുമിച്ചു വഴറ്റുക. മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ കൂടി ചേർത്തു വഴറ്റുക. പൊടികൾ ചേർത്തശേഷം ഒരു മിനിറ്റുപോലും അധികമായി വഴറ്റാതെ പാതിവേവിച്ച കോഴിക്കഷണങ്ങൾ ചേർക്കാം. ആദ്യം രണ്ടാം പാൽ ഒഴിക്കണം. ഇറച്ചി വെന്തു പാകമായ ശേഷം ഒരു നുള്ളു ഗരംമസാല ചേർക്കാം. കറി തിളച്ചു വരുമ്പോൾ ഒന്നാംപാൽ ചേർത്ത്, ഉടൻ വാങ്ങിവയ്‌ക്കണം. മുകളിൽ മല്ലിയില വിതറി വിളമ്പാം.