റസ്റ്റോറൻ്റ് സ്റ്റൈലിൽ രുചികരമായ ഗോബി 65 തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ കോളിഫ്ലവർ, മഞ്ഞൾപൊടി, കശ്മീരി ചില്ലി, പെരുംജീരകം, ചിക്കൻ മസാല, എന്നിവയാണ്. 500 ഗ്രാം കോളിഫ്ലവർ ചെറുതായി അരിഞ്ഞ് കഴുകി വേവിച്ചെടുക്കുക. മൂന്ന് ടേബിൾ സ്പൂൺ കശ്മീരി ചില്ലി, ഒന്നര ടീസ്പൂൺ പെരുംജീരകം പൊടിച്ചത്, രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ ചിക്കൻ മസാല, രണ്ട് ടീസ്പൂൺ നാരങ്ങ നീര്, നാല് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്, ഒരു ടീസ്പൂൺ സോയ സോസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഇതിലേക്കുള്ള മസാല തയ്യാറാക്കുക. കോളിഫ്ലവർ നല്ല ക്രിസ്പി ആവാനും പുറത്തെ കോട്ടിംഗ് ഇളകി പോകാതിരിക്കാനും ഇതിലേക്ക് അരകപ്പ് വറുത്ത അരിപ്പൊടി, മുക്കാൽ കപ്പ് കോൺഫ്ലോർ എന്നിവയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്തെടുക്കുക. ശേഷം വേവിച്ച് മാറ്റി വെച്ച കോളിഫ്ലവർ, മസാലയിലേക്ക് ഇട്ട് സാവധാനം പൊട്ടാതെ ഇളക്കി യോജിപ്പിച്ച് അര മണിക്കൂർ അടച്ച് വെക്കുക. ഒരു പാത്രത്തിൽ വെളിച്ചെണ്ണയോ, സൺഫ്ലവർ ഓയിലോ ഒഴിച്ച് മീഡിയം ചൂടാവുന്ന സമയത്ത് കോളിഫ്ലവർ ഓരോന്നായി മീഡിയം ഫ്ലെയിമിൽ രണ്ട് സൈഡും തിരിച്ചും മറിച്ചും ഇട്ടു കൊടുത്ത് നന്നായി ക്രിസ്‌പി ആയി ഫ്രൈ ചെയ്തെടുക്കുക.