Food

ദോശ ഉണ്ടാക്കാൻ ഇനി ഉഴുന്ന് ചേർക്കേണ്ട ! നല്ല അടിപൊളി സോഫ്റ്റ് ദോശ ഇനി ഇങ്ങനെ ഉണ്ടാക്കാം

ഉഴുന്ന് ഉപയോ​ഗിക്കാതെ ദോശ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ പച്ചരി, ഉലുവ, തേങ്ങ‌, ചോറ് എന്നിവയാണ്. ആദ്യം ഒരു കപ്പ് പച്ചരി കഴുകി വൃത്തിയാക്കി 4 മണിക്കൂർ കുതിർത്ത് വെക്കുക. അരിയോടൊപ്പം തന്നെ ഒരു സ്പൂൺ അളവിൽ ഉലുവ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. കുതിർന്നശേഷം അരിയും ഉലുവയും മിക്സിയുടെ ജാറിലേക്ക് ഇട്ട് അരച്ചെടുക്കുക. അതോടൊപ്പം തന്നെ ഒരു കപ്പ് അളവിൽ ചിരകിയ തേങ്ങയും, അതേ അളവിൽ ചോറും അരിയോടൊപ്പം ചേർത്ത് ഒട്ടും തരികൾ ഇല്ലാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ശേഷം മാവ് പൊങ്ങിവരാനായി 8 മണിക്കൂർ മാറ്റിവയ്ക്കണം. നന്നായി പുളിച്ചുവന്ന മാവ് ഒരു ദോശക്കല്ലിൽ ഒഴിച്ച് സാധാരണ ദോശ ഉണ്ടാക്കുന്ന അതേ രീതിയിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. തേങ്ങകൂടി ചേർത്തതുകൊണ്ട് മധുരം ചേർന്ന ഒരു രുചിയായിരിക്കും ഈ ദേശയ്ക്ക്.

Tags: DOSHA