മലബാറുകാരുടെ കല്ലുമ്മക്കായ നിറച്ചത് കഴിച്ചവർ ഒരിക്കലും അതിന്റെ രുചി മറക്കില്ല. ഇനി അത് കഴിക്കാൻ തോന്നിയാൽ നമുക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കാം. എ
ങ്ങനെയാണെന്നല്ലേ, വരൂ നോക്കാം.
ആവശ്യമായ ചേരുവകൾ
- കല്ലുമ്മക്കായ 15
- പുഴുക്കലരി ഒന്നര കപ്പ്
- അരമുറി തേങ്ങാ ചിരവിയത്
- ചുവന്നുള്ളി 10
- മുളക്പൊടി 2 ടേബിൾസ്പൂൺ
- മഞ്ഞൾപൊടി 1 ടേബിൾസ്പൂൺ
- പെരുംജീരകം 1 ടേബിൾസ്പൂൺ
- ഉപ്പ്
- വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കല്ലുമ്മക്കായ നന്നായി വൃത്തിയാക്കി കഴുകി തോടുപിളർന്ന് ഉൾഭാഗം നന്നായി വൃത്തിയാക്കിയെടുക്കുക. കുതിർത്ത പുഴുക്കലരിയും, തേങ്ങയും, പെരും ജീരകവും, ചുവന്നുള്ളിയും, ഉപ്പും, അൽപ്പം വെള്ളവും ചേർത്ത് അരച്ചെടുക്കുക. പിളർന്നു വെച്ച കല്ലുമ്മക്കായക്കുള്ളിൽ ഈ അരപ്പ് നിറച്ചു ആവിയിൽ വേവിക്കുക. ശേഷം തോട് കളഞ്ഞ് മാറ്റിവെക്കുക.
മുളകുപൊടിയും, മഞ്ഞൾപൊടിയും അൽപ്പം ഉപ്പും ചേർത്ത് കുറച്ചു വെള്ളമൊഴിച്ച് കൂട്ട് തയ്യാറാക്കുക. അരിക്കൂട്ടിൽ ഉപ്പുള്ളതിനാൽ മസാലയിൽ വളരെ കുറച്ചു ഉപ്പു മാത്രമേ ചേർക്കാവൂ. കല്ലുമ്മക്കായ ഈ മസാലയിൽ കുറച്ചു നേരം മുക്കിവെച്ചശേഷം വെളിച്ചെണ്ണയിൽ ഇടത്തരം തീയിൽ അധികം മൊരിയാതേ വറുത്തു കോരുക. പുഴുക്കലരിക്കു പകരം നന്നായി വറുത്ത പച്ചരിപ്പൊടിയിൽ തിളക്കുന്ന വെള്ളമൊഴിച്ചും
മാവ് തയ്യാറാക്കാവുന്നതാണ്.