ഫ്രിഡ്ജിലാണ് തേങ്ങ മുറിച്ചത് സൂക്ഷിക്കുന്നതെങ്കില്‍ പോലും കുറച്ചുദിവസം കഴിയുമ്പോള്‍ കേടാവും.ഇത്തരം തേങ്ങകൊണ്ട് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അതില്‍ രുചിവ്യത്യാസം ഉണ്ടാകും. എന്നാലിനി തേങ്ങ മുറിച്ചുവയ്ക്കുന്നത് കേടാകുമോയെന്ന പേടി വേണ്ട. അതിനുള്ള പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം ഇവ ചെയ്താല്‍, മാസങ്ങളോളം കേടാകാതെയിരിക്കും.
ചിരകിയ തേങ്ങ ഒരു ബൗളിലേയ്ക്ക് എടുക്കണം. ഇതിലേയ്ക്ക് അല്‍പ്പം ഉപ്പ് ഇട്ടുകൊടുത്ത് മിക്സ് ചെയ്യണം. ഇത് ഒരു പ്‌ളാസ്റ്റിക് കവറിലേയ്ക്ക് മാറ്റിയിട്ട് ഫ്രിഡ്ജില്‍ വയ്ക്കാം. പാചകം ചെയ്യുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത് വച്ചതിനുശേഷം ഉപയോഗിക്കാം.
തേങ്ങ തണുത്ത വെള്ളത്തില്‍ ഇട്ടുവയ്ച്ചാല്‍ പെട്ടെന്ന് കേടാകില്ല
തേങ്ങാ മുറിയില്‍ അല്‍പ്പം ഉപ്പ് അല്ലെങ്കില്‍ വിനാഗിരി പുരട്ടി വയ്ക്കുന്നത് കേടാകാതിരിക്കാന്‍ സഹായിക്കും. മാസങ്ങളോളം തേങ്ങ കേടാകാതെ ഇരിക്കും.
തേങ്ങ ചിരട്ടയോടെ ഉപ്പുവെള്ളത്തില്‍ കമഴ്ത്തി വച്ചാല്‍ പെട്ടെന്ന് ചീത്തയാകില്ല
സാധാരണ ഗതിയില്‍ തേങ്ങ നമ്മള്‍ എല്ലാ കറികളിലും ഉപയോഗിക്കുന്നതിനാല്‍, ഫ്രീസറില്‍ വയ്‌ക്കേണ്ട ആവശ്യം വരാറില്ല. ഒന്നോ രണ്ടോ ആഴ്ചയൊക്കെ കഴിഞ്ഞ് മാത്രമേ ഉപയോഗിക്കൂ എന്നുണ്ടെങ്കില്‍ തേങ്ങ ചിരകിയോ പൂളുകളാക്കിയോ ചതച്ചോ ഒരു സീല്‍ ചെയ്യാവുന്ന ഫ്രീസര്‍ ബാഗില്‍ വയ്ക്കുക. ഇത് ഫ്രീസറില്‍ വയ്ക്കും മുന്‍പ്, ബാഗ് അധിക വായു ഞെക്കിക്കളയുക. ഇങ്ങനെ ശീതീകരിച്ച തേങ്ങ രുചിയിലും ഘടനയിലും കാര്യമായ നഷ്ടം കൂടാതെ മാസങ്ങളോളം നിലനില്‍ക്കും.