വിശന്നിരിക്കുമ്പോൾ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തക്കാളി കറി നോക്കിയാലോ? ഇത് മാത്രം മതി ചോറ് കഴിക്കാൻ.
ആവശ്യമായ ചേരുവകൾ
- തക്കാളി -മുന്ന് എണ്ണം പഴുത്തത് അരിഞ്ഞത്
- പച്ചമുളക് -രണ്ടു എണ്ണം
- തേങ്ങ – അരമുറി നന്നായി അരച്ചത് (കുറച്ചു ജീരകം ചേര്‍ത്ത്)
- കറിവേപ്പില
- കടുക്
- ചുവന്ന മുളക്
- ചെറിയ ഉള്ളി -ചെറുതായി അരിഞ്ഞത് അഞ്ഞെണ്ണം
- തൈര് നന്നായി ഇളക്കി കട്ട കളഞ്ഞത് – നാലു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കടുക് വറുത്തിട്ട് തക്കാളിയും ഉള്ളിയും നന്നായി വഴറ്റുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. നന്നായി വഴറ്റി വരുമ്പോള്‍ തേങ്ങ അരച്ചത് ചേര്‍ത്ത് ചെറിയ തീയില്‍ ഒരു മിനിറ്റ് അടച്ചു വെക്കുക. കുറച്ചു ചൂട് കുറയുമ്പോള്‍ തൈരും ചേര്‍ത്ത് ഇളക്കുക, വെള്ള ചോറ്, ചപ്പാത്തി ഇവയ്ക്കൊപ്പം കഴിക്കാൻ കിടിലനാണ്.