ചോറിനൊപ്പം കഴിക്കാൻ എളുപ്പത്തിൽ രുചികരമായി ഒരു ചെറുപയർ തോരൻ വെക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചെറുപയർ -250ഗ്രാം
- മഞ്ഞൾപ്പൊടി -1സ്പൂൺ
- വെളുത്തുള്ളി -4അല്ലി
- ജീരകം -1/2സ്പൂൺ
- തേങ്ങ -1/2കപ്പ്
- ചെറിയ ഉള്ളി -6
- പച്ചമുളക്-4
- വറ്റൽമുളക്
- കടുക്
- കറിവേപ്പില
- വെളിച്ചെണ്ണ
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പയറും മഞ്ഞൾപ്പൊടിയും വെള്ളം ചേർത്ത് വേവിക്കുക. വെള്ളം വറ്റി വെന്തു വരുമ്പോഴേക്കും തേങ്ങ, പച്ചമുളക്, ഉള്ളി, വെളുത്തുള്ളി, ജീരകം ഇവ മിക്സിയിൽ ഇട്ടു ചെറുതായി ചതച്ചതിനു ശേഷം പയറിൽ ചേർക്കുക. 5 മിനിറ്റ് കഴിഞ്ഞതിനു ശേഷം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽമുളകും ചേർത്തു താളിച്ചു ചേർക്കുക. രുചികരമായ ചെറുപയർ തോരൻ തയ്യാർ.