വിഭവങ്ങളുടെ രുചി വര്‍ധിപ്പിക്കുന്നതില്‍ ഉപ്പിന് വലിയ സ്ഥാനമാണുള്ളത്. എന്നാല്‍ ഇത്ര കാലം നായകനായി കരുതിയിരുന്ന ഉപ്പ് ഒരു വില്ലനാണെന്നാണ് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധര്‍ പറയുന്നത്. രക്തസമ്മര്‍ദ്ദം മാത്രമല്ല ഉപ്പ് വരുത്തുക കാന്‍സറും ഉപ്പ് ഉപയോഗം കൊണ്ടുണ്ടാവാം എന്നാണ് ഇവരുടെ കണ്ടെത്തല്‍.
ഏഷ്യന്‍ രാജ്യങ്ങളിലെ പഠനങ്ങളില്‍ ഗ്യാസ്ട്രിക് ക്യാന്‍സര്‍ സാധ്യതയും ടേബിള്‍ സാള്‍ട്ടുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു, എന്നാല്‍ പാശ്ചാത്യ ജനങ്ങളില്‍ ഇത് കുറഞ്ഞിരിക്കുന്നു. കാരണം അവിടെ ഉപ്പിന്റെ ഉപയോഗം പരിമിതമാണെന്നത് തന്നെ. ഗ്യാസ്ട്രിക് കാന്‍സറുകളാണ് ഇങ്ങനെ രൂപപ്പെടുന്നതെന്നാണ് കണ്ടെത്തല്‍. ഉപ്പ് ഉപഭോഗത്തിന്റെ അളവ് കവിയുമ്പോള്‍ അത് ശരീരത്തില്‍ ദോഷകരമായ ഫലമുണ്ടാക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തെ മനശിപ്പിക്കുകയും ചെയ്യും.
ഉപ്പ് കുറയ്ക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല ഗുണം ചെയ്യുന്നത് – കാലക്രമേണ നമ്മുടെ രസമുകുളങ്ങളെ പുനഃസജ്ജമാക്കാനും ഇത് സഹായിക്കുന്നു. അധിക ഉപ്പ് ചേര്‍ക്കുന്നതിനുപകരം, പച്ചമരുന്നുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, നാരങ്ങ നീര് അല്ലെങ്കില്‍ വിനാഗിരി എന്നിവ ഉപയോഗിച്ച് ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുന്നത് ആരോഗ്യപരമായ മറ്റ് അപകടങ്ങളില്ലാതെ സംരക്ഷിക്കുന്നു.
രക്താതിമര്‍ദ്ദം പോലുള്ള അവസ്ഥകളുള്ളവര്‍ക്ക് ഉപ്പ് പരിമിതപ്പെടുത്തുന്നത് കൂടുതല്‍ അത്യാവശ്യമാണ്. ഉപ്പിനെ ചുറ്റിപ്പറ്റിയുള്ള ശീലങ്ങള്‍ ക്രമീകരിക്കുന്നത് നമുക്ക് മെച്ചപ്പെട്ട ആരോഗ്യം പ്രദാനം ചെയ്യും.