Science

കുട്ടികൾക്ക് ഹെൽത്ത് ഡ്രിങ്ക് നൽകുന്ന ശീലം ഉപേക്ഷിച്ചോളൂ

കുട്ടികൾക്ക് ഹെൽത്ത് ഡ്രിങ്ക് നൽകുന്ന ശീലം.പൗഡർ രൂപത്തിൽ എത്തുന്ന ഹെൽത്ത് ഡ്രിങ്കുകൾ നമ്മുടെ വിപണികളിൽ സുലഭമാണ്. നീളം വയ്ക്കും,വണ്ണം വയ്ക്കും,ബുദ്ധിവളർച്ച പ്രതിരോധശേഷി.. അങ്ങനെ പല വാഗ്ദാനങ്ങളുമാണ് ഹെൽത്ത് ഡ്രിങ്കുകൾ നൽകുന്നത്. ഇത് കൂടുതലും കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. ശരിക്കും ഇവ കുട്ടികളുടെ ആരോഗ്യത്തിന് ഗുണകരമാണോ?

ഈ ഉൽപന്നങ്ങളിൽ പലതിലും അമിതമായ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു.കുട്ടികൾക്കാണെങ്കിലും 16 വയസിന് മേൽ മധുരം നിയന്ത്രിയ്ക്കുന്നത് തന്നെയാണ് നല്ലത്. എനർജി ഡ്രിങ്കുകളിൽ മധുരമുള്ളതിനാൽ തന്നെ ഇത് പ്രമേഹം പോലുളള അവസ്ഥകളിലേയ്ക്ക് എത്തിക്കാനും സാധ്യത ഏറെയാണ്.

 

അൾട്രാ-പ്രോസസ്ഡ് ഫുഡ് വിഭാഗത്തിൽ പെട്ടതാണ് ഇത്തരം ഉൽപന്നങ്ങൾ. ഇവ കുട്ടികൾക്ക് നൽകാതെ കഴിവതും ഒഴിവാക്കുകയാണ് നല്ലതെന്നും ഡോക്ടർമാർ നിർദേശിക്കുന്നു. അമിതമായ ശരീരഭാരം, ദന്തക്ഷയം (പല്ലിലെ കേടുപാടുകൾ, ചെറിയ ദ്വാരങ്ങൾ), വിട്ടുമാറാത്ത ജീവിതശൈലി സംബന്ധമായ അസുഖങ്ങൾ എന്നിവക്ക് കാരണമാകുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

 

ഇത്തരം പ്രൊഡക്ടുകളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ കണക്കിലെടുത്താൽ ഇത് കുട്ടികൾക്ക് അമിതമായി നൽകുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറയുന്നു. ചില ഉൽപന്നങ്ങളിൽ സോയ, നിലക്കടല, മാൾടോഡെക്സ്ട്രിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത്തരം ഉൽപന്നങ്ങൾ തിരഞ്ഞെടുത്ത് നൽകുന്നത് ഗുണംചെയ്യും

വല്ലപ്പോഴും ഇത് കുടിയ്ക്കുന്നത് കൊണ്ട് പ്രശ്നമില്ല. എന്നാൽ ദിവസവും പാലിൽ ഇത് കലക്കി നൽകുന്നത് ദോഷമേ വരുത്തുകയുള്ളൂ.