ചൂട് ചോറും ചമ്മന്തിയും കോവയ്ക്ക ഫ്രൈയും ഉണ്ടെങ്കിൽ പിന്നെ ചോറ് കാലിയാകുന്ന വഴി അറിയില്ല
ചേരുവകൾ
- കോവയ്ക്ക
- ഉപ്പ്
- മഞ്ഞൾപ്പൊടി
- അരിപ്പൊടി
- കായപ്പൊടി
- കുരുമുളകുപൊടി
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
- കോവയ്ക്ക വൃത്തിയായി കഴുകി കഷ്ണങ്ങളാക്കിയെടുക്കുക.
- അതിലേയ്ക്ക് എരിവിനനുസരിച്ച് മുളകുപൊടി, അൽപ്പം മഞ്ഞൾപ്പൊടി, കുറച്ച്
- അരിപ്പൊടി, അര ടേബിൾസ്പൂൺ കുരുമുളുകുപൊടി എന്നിവ ചേർത്തിളക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണ ഒഴിച്ചു ചൂടാക്കി കറിവേപ്പില ചേർത്ത്
- വറുക്കുക.
- മസാല പുരട്ടി വെച്ചിരിക്കുന്ന കോവയ്ക്ക ചേർത്ത് വറുത്തെടുക്കുക.
- ചോറിനൊപ്പം കഴിച്ചു നോക്കൂ.
content highlight: kovakkai-ivy-gourd-crispy-fry-instant-recipe