ഇനി തക്കാളി സോസ് പുറത്തുനിന്നും വാങ്ങിക്കേണ്ട, വളരെ എളുപ്പത്തിൽ രുചികരമായി വീട്ടിൽത്തന്നെ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്ക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പഴുത്ത തക്കാളി
- വെള്ളം
- മുളകുപൊടി
- പഞ്ചസാര
- ഉപ്പ്
- വിനാഗിരി
തയ്യാറാക്കുന്ന വിധം
2 കിലോ പഴുത്ത തക്കാളി നന്നായി കഴുകി വെക്കുക. വെള്ളം നന്നായി ചൂടാക്കി തക്കാളി അതിൽ ഇട്ട് അടച്ച് ഒരു മണിക്കൂർ വെക്കുക. പിന്നീട് അടപ്പ് മാറ്റി തൊലി കളഞ്ഞ് മിക്സിയിൽ അരച്ച് നന്നായി അരിച്ച് എടുക്കുക. നന്നായി ഇളക്കി തീ കുറച്ചു വച്ച് 10 മിനിറ്റ് തിളപ്പിക്കുക. ഇടയ്ക് ഇളക്കി കൊടുക്കണം. അതിലേക്കു ആവശ്യത്തിന് മുളകുപൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് വീണ്ടും ഇളക്കി കൊടുക്കുക. നന്നായി കുറുകുമ്പോൾ വിനാഗിരി അല്പം ചേർക്കുക. നന്നായി ഇളക്കി ഓഫ് ആക്കി തണുക്കുമ്പോൾ വേറെ പാത്രത്തിലേക്ക് മാറ്റുക. സോസ് തയ്യാർ.