Recipe

വെറൈറ്റി ജാം പത്ത് മിനിറ്റിൽ ഉണ്ടാക്കിയാലോ ?| beetroot-jam-quick-recipe

ഒരു ബീറ്റ്റൂട്ട് മതി ഹെൽത്തിയും രുചികരവുമായ ജാം പത്ത് മിനിറ്റിൽ തയ്യാറാക്കാം. മായം കലർന്നിട്ടില്ല എന്നതിനാൽ അധിക നാൾ ഇത് സൂക്ഷിച്ചു വെയ്ക്കാനാവില്ല.

ചേരുവകൾ

ബീറ്റ്റൂട്ട്
ഈന്തപ്പഴം
വെള്ളം
പഞ്ചസാര
തക്കോലം
ഗ്രാമ്പൂ
ഏലയ്ക്ക

തയ്യാറാക്കുന്ന വിധം

  • രണ്ട് ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയതിലേയ്ക്ക് കുരുകളഞ്ഞ നാലോ അഞ്ചോ ഈന്തപ്പഴം ചേർത്ത് കുറച്ച് വെള്ളം ഒഴിച്ചു വേവിക്കുക.
  • വേവിച്ചെടുത്ത ബീറ്റ്റൂട്ടും ഈന്തപ്പഴവും അരച്ചെടുക്കുക.
  • ഒരു പാൻ അടുപ്പിൽ വെച്ച് 100 ഗ്രാം പഞ്ചസാരയിലേയ്ക്ക് അൽപ്പം വെള്ളം ഒഴിച്ച് അലിയിച്ചെടുക്കുക.
  • പഞ്ചസാര അലിഞ്ഞു വരുമ്പോൾ തക്കോലം, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേർത്തിളക്കുക.
  • വെള്ളം വറ്റി തുടങ്ങുമ്പോൾ അരച്ചു വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്തിളക്കി കുറക്കിയെടുക്കുക.
  • നനവില്ലാത്ത വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിക്കാം.

content highlight: beetroot-jam-quick-recipe