Recipe

ക്ഷീണം അനുഭവപ്പെടുന്നുണ്ടോ ? ഈ ഹെൽത്തി റാഗി സ്മൂത്തി കുടിച്ചു നോക്കൂ | ragi-smoothie-finger-millet-drin

റാഗി സ്മൂത്തി പരീക്ഷിച്ചു നോക്കൂ. വളറെ കുറച്ച് ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ ഇത് റെഡിയാക്കാം.

ചേരുവകൾ

റാഗിപ്പൊടി- 2 ടേബിൾസ്പൂൺ
വെള്ളം- 3/4 കപ്പ്
പഴം- 1
ഈന്തപ്പഴം- 2 എണ്ണം
പാൽ- 1/2 കപ്പ്
ചിയാ വിത്ത്- 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

  • രണ്ട് ടേബിൾസ്പൂൺ വറുത്ത റാഗിപ്പൊടിയിലേയ്ക്ക് കാൽ കപ്പ് വെള്ളം ഒഴിച്ചിളക്കുക.
  • ഒരു പാൻ അടുപ്പിൽ വെച്ച് അര കപ്പ് വെള്ളം വെച്ച് ചൂടാക്കുക.
  • അത് തിളച്ചു വരുമ്പോൾ റാഗി കലക്കി വെച്ചിരിക്കുന്നത് ചേർത്ത് കുറുക്കിയെടുക്കുക.
  • കുറുകി വന്ന റാഗി തണുക്കാൻ മാറ്റി വെയ്ക്കുക.
  • രണ്ട് ഈന്തപ്പഴം, നന്നായി പഴുത്ത ഒരു വാഴപ്പഴം എന്നിവ ചൂട് മാറിയ റാഗിയിലേയ്ക്കു ചേർക്കുക.
  • അര കപ്പ് പാൽ, ഒരു ടേബിൾസ്പൂൺ വെള്ളത്തിൽ കുതിർത്ത ചിയാവിത്ത് എന്നിവ ചേർത്ത് അരച്ചെടുക്കുക. ഹെൽത്തി റാഗി സ്മൂത്തി റെഡി.

content highlight: ragi-smoothie-finger-millet-drink