Food

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തോരൻ ആയാലോ? ചീര ചക്കക്കുരു തോരൻ | Cheera ChakkaKuru Thoran

ചോറിനൊപ്പം കഴിക്കാൻ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചീര ചക്കക്കുരു തോരൻ തയ്യാറാക്കിയാലോ? എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ചക്കക്കുരു
  • വെള്ളം
  • ഉപ്പ്
  • മഞ്ഞൾപ്പൊടി
  • ചീര
  • വെളിച്ചെണ്ണ
  • കടുക്
  • കറിവേപ്പില
  • വറ്റൽമുളക്
  • തേങ്ങ
  • ചെറിയ ഉള്ളി

തയ്യാറാക്കുന്ന വിധം

ചക്കക്കുരു തൊലി കളഞ്ഞ് നാലായോ എട്ടായോ മുറിച്ച് പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. കുറച്ച് മഞ്ഞൾപ്പൊടിയും ചേർക്കാം. ചക്കക്കുരു വെന്ത് വെള്ളം വറ്റാറാകുമ്പോൾ, കഴുകി അരിഞ്ഞ ചീര ചേർത്ത് ഇളക്കി വെയ്ക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക്, കറിവേപ്പില, വറ്റൽമുളക് വറവിട്ട് ഇതിലേക്ക് തേങ്ങ, ചെറിയ ഉള്ളി, വറ്റൽമുളക് ചതച്ചത് ഇട്ടു കൊടുക്കുക. ഉള്ളി മൂത്ത മണം വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ചക്കക്കുരു ചീര കൂട്ട് ചേർത്തിളക്കി പാത്രം മൂടി വച്ച് ഒന്നു യോജിപ്പിച്ച് എടുക്കുക.