രുചികരമായ ഈ പപ്പായ കറിയും ഒരു മീൻ വറുത്തതും ഉണ്ടെങ്കിൽ പിന്നെ ഉച്ചയൂണ് കുശാലായി. എളുപ്പത്തിലുള്ള ഈ കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പപ്പായ
- പച്ചമുളക്
- ഉപ്പ്
- മഞ്ഞൾപ്പൊടി
- തേങ്ങ
- നല്ലജീരകം
- വെളുത്തുള്ളി
- വെള്ളം
- പുളി വെള്ളം
- വെളിച്ചെണ്ണ
- കടുക്
- വറ്റൽമുളക്
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
പപ്പായ ചെറുതായി മുറിച്ച് പച്ചമുളകും ഉപ്പും മഞ്ഞൾപൊടിയുമിട്ട് വേവിക്കുക. ഇതിലേക്ക് തേങ്ങ, നല്ലജീരകം, വെളുത്തുള്ളി, മഞ്ഞൾ പൊടി ഇവ നല്ലതുപോലെ അരച്ച് ചേർക്കുക. ആവശ്യത്തിന് വെള്ളവും ഇത്തിരി പുളി വെള്ളവും ചേർത്ത് ചൂടാക്കി എടുക്കുക. വെളിച്ചെണ്ണയിൽ കടുകും വറ്റൽ മുളകും കറിവേപ്പിലയും വറുത്ത് ഇടുക. ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്.