Food

ഊണ് കഴിഞ്ഞ് കഴിക്കാൻ രുചികരമായ ഒരു ഫ്രൂട്ട് കസ്റ്റാർഡ് | Fruit Custurd

ഊണ് കഴിഞ്ഞ് കഴിക്കാൻ രുചികരമായ ഒരു ഫ്രൂട്ട് കസ്റ്റാർഡ് ആയാലോ? വളരെ എളുപ്പത്തിൽ ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • കസ്റ്റാർഡ് പൌഡർ -3ടേബിൾസ്പൂൺ
  • പഞ്ചസാര -1/2 കപ്പ്
  • ഫ്രൂട്സ് (ആപ്പിൾ, അനാർ, പഴം, ഈന്തപഴം, മുന്തിരി )
  • കസ്കസ് (ബ്ലാക്ക് ) -2ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

പാൽ തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് പഞ്ചസാരയും കസ്റ്റാർഡ് പൗഡറും (1/2cup ചെറു ചൂട് പാലിൽ മിക്സ് ചെയ്യുക) പാലിലേക്ക് ചേർക്കുക. നന്നായി കുറുകുന്നത് വരെ ഇളക്കികൊടുക്കുക (കട്ട പിടിക്കാതെ ശ്രദ്ദിക്കണം). ഇത് ചൂടാറിയ ശേഷം ഫ്രിഡ്ജിലേക്ക് വെക്കുക. ഫ്രൂട്സ് ചെറുതായി കട്ട് ചെയ്തെടുക്കുക. കസ്കസ് 1/2Cup വെള്ളത്തിൽ കുതിർത്തു വെക്കുക. കസ്റ്റാർഡ് തണുത്ത ശേഷം ഒരു ഗ്ലാസ്സിലേക്ക് കുറച്ചു കസ്റ്റാർഡ് ഒഴിക്കുക. അതിന്റെ മുകളിൽ ഫ്രൂട്സ്, കസ്കസ് ഇവ ഇടുക. വീണ്ടും ഇതേ പോലെ ലെയർ ആയി ഇട്ടു കൊടുക്കുക. ഫ്രൂട്ട് കസ്റ്റാർഡ് റെഡി.