Food

ശർക്കരയും അരിപ്പൊടിയും ഉണ്ടോ ?  ആവിയിൽ വേവിച്ച ഒരു കിടിലൻ ഐറ്റം

ആവിയിൽ വേവിച്ച രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം.  ഒരു കപ്പ് ചിരകിയ ശർക്കര, മുക്കാൽ കപ്പ് ചിരകിയ തേങ്ങ, കാൽ ടീസ്പൂൺ ഏലക്ക പൊടി, ഒരു കപ്പ് അരിപ്പൊടി, ഉപ്പ് എന്നിവയാണ് ആവശ്യമായ ചേരുവകൾ. ആദ്യം ശർക്കരയിലേക്ക് ഒരു കപ്പ്‌ വെള്ളം ചേർത്ത് നന്നായി ഉരുക്കി എടുക്കണം. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക്  ഏലക്ക പൊടിച്ചതും  ഒരു നുള്ള് ഉപ്പും കൂടെ ചേർത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കണം. ഇത് നന്നായി തിളപ്പിച്ചെടുത്ത മാറ്റിവെച്ചിരിക്കുന്ന അരിപ്പൊടി കൂടി ചേർക്കുക. ഇത് ചൂടാറുന്നതിന് മുമ്പ് തന്നെ ചെറിയ ഉരുളകളാക്കി എടുത്ത് വട്ടത്തിൽ കുറച്ച് കനത്തിൽ പരത്തിയെടുക്കണം. മാവ് മുഴുവനും ഇത്തരത്തിൽ പരത്തിയെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. അടുത്തതായി ഒരു ഇഡലി ചെമ്പിൽ വെള്ളം വെച്ച് നന്നായി തിളച്ച് ആവി വന്ന ശേഷം അതിലേക്ക് ഒരു വാഴയിലെ വെച്ച് അതിനു മുകളിലായി പരത്തിയെടുത്ത മാവ് വെച്ച് ശേഷം ഇരുപത് മിനിറ്റോളം വേവിച്ചെടുത്താൽ പലഹാരം തയ്യാർ.

Tags: food