Kerala

വർഗീയ ചേരിതിരിവ് ഉണ്ടാക്കേണ്ടത് ആർക്കാണെന്ന് ജനം തിരിച്ചിറിയുന്നുണ്ട്

സന്ദീപ് വാര്യർ കോണ്ഗ്രസിൽ എത്തിയപ്പോൾ സിപിഎമ്മിൽ കൂട്ടകരച്ചിൽ.

ലീഗിന് വർഗീയ അജണ്ടയില്ല. വർഗീയ ചേരിതിരിവ് ഉണ്ടാക്കേണ്ടത് ആർക്കാണെന്ന് ജനം തിരിച്ചിറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കാലത്തിനനുസരിച്ച് നയങ്ങൾ മാറ്റും. ലീഗിനെ വർഗീയ ശക്തികളാക്കാൻ നോക്കുന്നവർ മോശമാവുകയേുള്ളൂ. സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.

 

ഉപതിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം യുഡിഎഫ് നേടും. ലീഗിന് വർഗീയ മുഖം നൽകാൻ ശ്രമിക്കുന്നവർ മോശമാകും. ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നവർ നല്ലവർ, അല്ലാത്തവർ മോശം എന്നാണ് സിപിഎം നിലപാട്. വർഗീയത പരത്താൻ ശ്രമിക്കുന്നത് ആരാണെന്ന് മുനമ്പം വിഷയത്തിൽ പോലും കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

ബിജെപി വിടാനുള്ള കാരണങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ സന്ദീപ് കേരളത്തിലെ സിപിഎമ്മും മുഖ്യമന്ത്രിയുമായി ചേർന്ന് ബിജെപി നടത്തുന്ന അഡ്ജസ്റ്റ്മെന്റ് പൊളിറ്റിക്സിനെതിരേ നിലപാടെടുത്തു എന്നതാണ് സംഘടനയുടെ ഭാഗമായിരിക്കേ താൻ ചെയ്ത കുറ്റമെന്നും തുറന്നടിച്ചു.

കരുവന്നൂരും കൊടകരയും തമ്മിൽ പരസ്പരം വെച്ചുമാറുന്നതിനെ എതിർത്തതും ധർമരാജന്റെ കോൾ ലിസ്റ്റിൽ പേരില്ലാതെ പോയതുമാണ് താൻ ചെയ്ത കുറ്റമെന്ന് വ്യംഗ്യേന പറഞ്ഞ സന്ദീപ് ആ കുറ്റങ്ങൾ ഒരു കുറവാണെങ്കിൽ ആ കുറവ് അംഗീകരിച്ചുകൊണ്ട് ഇനിമുതൽ സ്നേഹത്തിന്റെ കടയിൽ മെമ്പർഷിപ്പ് എടുക്കാനാണ് താൻ തീരുമാനിച്ചതെന്നും പറഞ്ഞു.

 

അങ്ങേയറ്റത്തെ വെറുപ്പും വിദ്വേഷവും മാത്രം ഉൽപ്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയിൽ ഇത്രകാലം ജോലിയെടുത്തു എന്ന ജാള്യതയാണ് ഇപ്പോൾ തന്നെ പേറുന്നതെന്ന് തുറന്നടിച്ച അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞപ്പോൾ ഞെട്ടിക്കുന്ന അനുഭവങ്ങളാണ് ബിജെപി സഹപ്രവർത്തകരിൽ നിന്നും തനിക്കുണ്ടായതെന്നും കൂട്ടിച്ചേർത്തു.