Health

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മാജിക് ഡ്രിങ്കുകൾ തയ്യാറാക്കാം

ചിട്ടയല്ലാത്ത ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും ആണ് ചീത്ത കൊളസ്ട്രോള്‍ ഉയരാന്‍ കാരണം. ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ തന്നെ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. അത്തരത്തിൽ കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്ന ആരോ​ഗ്യകരമായ ഒരു പാനീയം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. രാവിലെ വെറുംവയറ്റിൽ ശുദ്ധമായ മഞ്ഞൾ പൊടിച്ചെടുത്ത് അത് വെള്ളത്തിൽ കലക്കി കുടിക്കുന്നത് നല്ലതാണ്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്യുമിന്‍ ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. രക്തത്തെ ശുദ്ധീകരിക്കാനും, അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാനും ഈ മഞ്ഞൾ വെള്ളം സഹായിക്കും. രണ്ടു കഷ്ണം കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം ഇളംചൂടോടെ രാവിലെ കുടിക്കുന്നതും ​ഗുണം ചെയ്യും. രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാനും, രക്തത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാനും കറുവപ്പട്ട സഹായിക്കും. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ആപ്പിൾ സൈഡർ വിന​ഗറും കൊളസ്ട്രോൾ കുറയ്ക്കാൻ ഉപയോ​ഗിക്കാം. ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് ഒരു ​ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ആപ്പിൾ സൈഡർ വിന​ഗിർ ഒഴിച്ച് കുടിക്കുക. ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാനും, ദഹനം വേഗത്തില്‍ നടക്കാനും, ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താനും ആപ്പിള്‍ സൈഡര്‍ വിനഗര്‍ സഹായിക്കും.

Tags: cholesterol