പഴുത്ത പഴം – 1 എണ്ണം
നെയ്യ് – ഒന്നര ടേബിൾസ്പൂൺ
ഉണക്കമുന്തിരി ആവശ്യത്തിന്
അണ്ടിപ്പരിപ്പ് ആവശ്യത്തിന്
ചൗവര അരി – ഒന്നര ടേബിൾസ്പൂൺ
രണ്ടാം തേങ്ങ പാൽ – 2 കപ്പ്
ശർക്കര ആവശ്യത്തിന്
ഒന്നാം പാൽ – അര കപ്പ്
ഒരു പാൻ ചൂടാക്കി അതിലേക്കു നെയ്യ് ഒഴിക്കുക.ശേഷം ഉണക്കമുന്തിരി അണ്ടിപ്പരിപ്പ് ഇവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് മൂപ്പിച്ച് എടുത്ത് മാറ്റി വയ്ക്കുക. അണ്ടിപരിപ്പും മുന്തിരിയും നമ്മുടെ ഇഷ്ടത്തിന് ചേർക്കാം. ഈ പാനിലേക്ക് പഴം അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ പാൽ ഒഴിക്കുക. ഇതിലേക്ക് ചൗവരി അരി കുതർത്തിയത് ചേർക്കുക. ഇത് നല്ലവണ്ണം വേവിക്കുക. അരി ഉടയാത്ത ശ്രദ്ധിക്കുക. ഇത് നന്നായി കുറുകി വരണം. കുറച്ച് കൂടെ തേങ്ങ പാൽ ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ശർക്കര ചേർക്കാം. ശർക്കര ഇല്ലെങ്കിൽ പഞ്ചസാര ചേർത്താൽ മതി. അടച്ച് വെച്ച് വേവിച്ചെടുക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. പഴവും ശർക്കരയും നന്നായി വേവണം. ഇനി ഇതിലേക്ക് കട്ടിയുളള തേങ്ങ പാൽ ചേർക്കുക. ഇത് നന്നായി ഇളക്കുക. അധികം കുറുകാതെ ശ്രദ്ധിക്കുക. ഇനി വറുത്ത് വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കുക. ഇനി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. നല്ല കിടിലൻ മധുരപലഹാരം റെഡി.