Recipe

മട്ടയരി ചോറ് വച്ചു നിമിഷ നേരത്തിൽ അടിപൊളി പത്തിരി ഉണ്ടാക്കാം,

ചേരുവകൾ

മട്ട അരി – ഒന്നര കപ്പ്
ഉപ്പ് ആവശ്യത്തിന്
തേങ്ങ – ഒന്നര കപ്പ്
ചുവന്ന ഉള്ളി 7
പെരുംജീരകം -1 ടീസ്പൂൺ
അരിപ്പൊടി- അര കപ്പ്
നെയ്യ്

തയ്യാറാക്കുന്ന വിധം :

മട്ട അരി വെള്ളമൊഴിച്ച് നന്നായി കഴുകി എടുക്കുക.കുറച്ച് വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളം അരികിലേക്ക് ചേർക്കുക. അടച്ച് വെച്ച് ഒന്നര മണിക്കൂർ കുതിർത്ത് വെക്കാം. അരി കുതിർന്ന് വന്നിട്ടുണ്ട്.കുതിർന്ന അരി മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് ചെറിയ ഉള്ളി, പെരും ജീരകം,തേങ്ങ ചിരകിയത് ചേർക്കുക. ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ച് എടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് അരിപ്പൊടി ചേർക്കുക. ഉപ്പ് ചേർക്കുക. ഇത് നന്നായി കുഴച്ച് എടുക്കുക. ചെറിയ ബോളുപോലെ ഉരുട്ടി എടുക്കാൻ പാകത്തിൽ ആണ് വേണ്ടത്. ഒരു പാൻ എടുത്ത് ചൂടാക്കി അതിലേക്കു എണ്ണ ഒഴിക്കുക. നെയ്യ് ഒഴിക്കുക. ഓയിൽ തടവിയ പ്ലാസ്റ്റിക് ഷീറ്റ് എടുക്കുക. ഉരുട്ടിയ മാവ് വെച്ച് കൊടുത്ത് മുകളിൽ മറ്റൊരു ഷീറ്റ് വെക്കുക. ഒരു പാത്രം വെച്ച് മുകളിൽ പ്രസ്സ് ചെയ്യുക. പരത്തിയ മാവ് തിളച്ച എണ്ണയിലേക്ക് ഇടുക. രണ്ടു ഭാഗവും വേവിക്കുക. രണ്ട് മിനുട്ട് ചെറുതീയിൽ വേവിക്കുക. എണ്ണ കുടിക്കാത്ത സോഫ്റ്റ് പത്തിരി റെഡി.