Recipe

നേന്ത്രപ്പഴം പഴം കൊണ്ട് അടിപൊളി സ്നാക്സ്

ചേരുവകൾ

നേന്ത്രപ്പഴം – 2
നെയ്യ് – 2 ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ് – 2 ടേബിൾസ്പൂൺ
കിസ്മിസ് – 2 ടേബിൾസ്പൂൺ
തേങ്ങ – 1 കപ്പ്
പഞ്ചസാര ആവശ്യത്തിന്
ഏലയ്ക്ക പൊടി – അര ടീസ്പൂൺ
അരിപ്പൊടി – 1 ടേബിൾസ്പൂൺ
കോൺഫ്ലവർ – 2 ടേബിൾസ്പൂൺ
മൈദ – ടേബിൾസ്പൂൺ
കോൺഫ്ലേക്സ്

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി അതിലേക്കു നെയ്യ് ഒഴിക്കുക.ഇതിലേക്ക് അണ്ടിപ്പരിപ്പ് മുന്തിരിയും ചേർക്കുക. ഇത് നന്നായി ഇളക്കി കൊടുക്കാം. അണ്ടിപരിപ്പും മുന്തിരിയും മൂപ്പിക്കുക. അധികം ഇതിൻറെ കളർ മാറേണ്ട. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർക്കുക. ഇത് വരട്ടുക. ഇതിലേക്ക് മധുരത്തിന് ആയി പഞ്ചസാര ചേർക്കുക. ശേഷം ചെറുതായി മുറിച്ച് വെച്ച നേന്ത്രപ്പഴം ചേർക്കുക. ഇതിലേക്ക് കുറച്ച് ഏലയ്ക്ക പൊടിച്ചത് ചേർക്കുക. ഇത് വഴറ്റുക.

ഇതിലേക്ക് അരിപ്പൊടി ചേർത്ത് മിക്സ് ചെയ്യുക. ഇത് നന്നായി കട്ടി ആയി വരണം. ഇത് ചൂടാറാൻ മാറ്റി വെക്കുക. ശേഷം ഇത് കൈ കൊണ്ട് കുറച്ച് എടുക്കുക. ഇത് ഏതെങ്കിലും രൂപത്തിൽ പരത്താം. ഏതു രീതിയിൽ വേണമെങ്കിലും പരത്താം. ഒരു പാത്രത്തിൽ കോൺഫ്ലവർ, മൈദ ഇട്ട് മിക്സ് ചെയ്യുക. അതിലേക്ക് വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക. ഒരു പാത്രത്തിൽ കോൺഫ്ലേക്സ് ഇട്ട് കൈ കൊണ്ട് പൊടിക്കുക. ഇനി പഴത്തിന്റെ മിക്സ് കോൺഫ്ലവറിൽ മുക്കി കോൺഫ്ലേക്സിൽ ഇടുക. ഇത് ചൂടായ എണ്ണയിൽ പൊരിച്ച് എടുക്കാം.