സംഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറ ബാനുയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മിൽ വേർപിരിയുന്നതിനെക്കുറിച്ച് എ ആർ റഹ്മാന്റെ ഭാര്യ സൈറയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. 29 വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാച്ചെന്നാണ് സൈറയുടെ പ്രസ്താവന. ഏറെ വിഷമത്തോടെയാണ് തീരുമാനമെടുക്കുന്നതെന്നും സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അഭിഭാഷക വന്ദന ഷാ മുഖേന പുറത്ത് വിട്ട പ്രസ്താവനയിലൂടെ സൈറ പറഞ്ഞു.
ഇരുവരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്നും റഹ്മാന്റെ ഭാര്യ സൈറ വ്യക്തമാക്കി. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് സൈറ ബാനു പറയുന്നത്. 1995 -ലാണ് എ.ആർ. റഹ്മാനും ഭാര്യ സൈറയും വിവാഹിതരാകുന്നത്. എന്നാൽ എ.ആർ. റഹ്മാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.
STORY HIGHLIGHT: ar rahman wife saira banu announces divorce