ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയുടെ (പിഎം–ജെഎവൈ) ഭാഗമായി 70 വയസ്സു കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ ലഭിക്കാൻ ഇനിയും കാത്തിരിക്കണം. പദ്ധതി നടത്തിപ്പ് സംബന്ധിച്ച കേന്ദ്ര മാർഗരേഖ പൂർത്തിയാകാത്തതാണ് കാരണം. കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും സംസ്ഥാന ആരോഗ്യ പദ്ധതിയുമായി സംയോജിപ്പിച്ചാണ് ആയുഷ്മാൻ ഇൻഷുറൻസ് നടപ്പാക്കുന്നത്. അതിനാൽ മാർഗരേഖ വന്നശേഷം ആനൂകൂല്യങ്ങൾ നൽകിത്തുടങ്ങിയാൽ മതിയെന്നാണ് സംസ്ഥാനങ്ങളുടെയും പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളുടെയും തീരുമാനം.