India

മണിപ്പൂരിൽ അക്രമം രൂക്ഷം; അസം അതിർത്തി അടച്ചു | Violence spreads in Manipur; Assam border closed

മണിപ്പുർ: മണിപ്പൂരിൽ കലാപം രൂക്ഷമായതോടെ മണിപ്പുരുമായുള്ള അതിർത്തി അസം അടച്ചു. അക്രമം അസമിലേക്കും വ്യാപിക്കുമെന്ന സൂചനയെത്തുടർന്ന് അതിർത്തിയിൽ കമാൻഡോകളെ വിന്യസിച്ചു. ജിരിബാമിൽ സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 10 കുക്കി-മാർ ഗോത്രവിഭാഗക്കാർക്ക് ആദരാഞ്ജലി അർപ്പിച്ച് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പുരിൽ ഇന്നലെ ആയിരങ്ങൾ പങ്കെടുത്ത ശവമഞ്ച റാലി നടന്നു.

ഇംഫാൽ താഴ്‌വരയിൽ ഉൾപ്പെടെ പ്രത്യേക സൈനികാധികാര നിയമം നടപ്പിലാക്കിയതിനെതിരെ പൗരസംഘടനകളും മെയ്തെയ് വനിതകളും കർഫ്യൂ ലംഘിച്ചു നടത്തിയ പ്രകടനം പൊലീസ് തടഞ്ഞു. ജിരിബാമിൽ ഒരു കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൗരസംഘടനകളുടെ നേതൃത്വത്തിൽ നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. ഇംഫാലിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്‌ഷന് സർക്കാർ അനുമതി നൽകി. മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരും.