Health

പതിവായി ഒരു സ്പൂണ്‍ സൂര്യകാന്തി വിത്തുകൾ കഴിക്കൂ, അറിയാം ഗുണങ്ങള്‍ | spoonful-of-sunflower-seeds-everyday

മഗ്നീഷ്യവും മറ്റ് ധാതുക്കളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്

വിറ്റാമിന്‍ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങി എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് സൂര്യകാന്തി വിത്തുകൾ. വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും പ്രമേഹം, പൊണ്ണത്തടി, കൊളസ്ട്രോൾ എന്നിവ തടയാനും ഇത് സഹായിക്കും. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ഒരു സ്പൂണ്‍ സൂര്യകാന്തി വിത്ത് കഴിക്കുന്നത് വളരെ നല്ലതാണ് . ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

എല്ലുകളുടെ ആരോഗ്യം

മഗ്നീഷ്യവും മറ്റ് ധാതുക്കളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

വിഷാദം

സെറോടോണിൻ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിഷാദത്തെ കുറയ്ക്കാനും സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ഊര്‍ജം

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ തുടങ്ങിയവ അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഊര്‍ജം പകരാനും സഹായിക്കും.

ചര്‍മ്മം

ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ഇവ സഹായിക്കും.

ഹൃദയാരോഗ്യം

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

രോഗ പ്രതിരോധശേഷി

സെലീനിയം അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.

ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകൾ പതിവാക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

പ്രമേഹം

നാരുകള്‍ ധാരാളം അടങ്ങിയതും ഗ്ലൈസെമിക് സൂചിക കുറവുമുള്ള സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

content highliht: spoonful-of-sunflower-seeds-everyday