Health

ഭക്ഷണം കഴിച്ചതിനുശേഷം ഇഞ്ചി വെള്ളം ശീലമാക്കൂ, ഗുണങ്ങളിതാണ് | reasons-to-drink-raw-ginger-water

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇഞ്ചി വെള്ളത്തില്‍ വിറ്റാമിന് സി,ബി6, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇഞ്ചി വെള്ളം ഭക്ഷണം കഴിച്ചതിനുശേഷം കുടിക്കുന്നത് ദഹനം എളുപ്പമാക്കാന്‍ സഹായിക്കും. ദഹനക്കേട്, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക തുടങ്ങിയ ദഹന പ്രശ്നങ്ങളെ തടയാന്‍ ഇത് സഹായിക്കും. അസിഡിറ്റി, ഛര്‍ദ്ദി, ഓക്കാനം,വയറിളക്കം, ക്ഷീണം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരമായും ഇഞ്ചി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തമാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഇതിനായി രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കാം. കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടാതെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിച്ചേക്കാം.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുടിക്കാവുന്ന ഒരു പാനീയം കൂടിയാണ് ഇഞ്ചി വെള്ളം. ഇഞ്ചി വെള്ളം പതിവാക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും.

content highlight: reasons-to-drink-raw-ginger-water