പലരും ഭയത്തോടെ മാത്രം സമീപിക്കുന്ന ഒരു രോഗമാണ് കാൻസർ. അനാരോഗ്യപരമായ ഭക്ഷണ ശീലങ്ങളിലൂടെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഇവ ആദ്യഘട്ടത്തിൽ ഒരു പരിധി വരെ നമുക്ക് തടയാൻ കഴിയാറുണ്ട്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം ശരിയായി നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം, കാൻസർ വരാനുളള സാധ്യത കുറക്കുന്നു. കണ്ടുപിടിക്കപ്പെടുന്ന 20 കാൻസറുകളിൽ ഒരെണ്ണം അമിതവണ്ണം മൂലമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
നമ്മുടെ സമൂഹത്തിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന സ്തനാർബുദം, കുടൽ കാൻസർ, അണ്ഡാശയ കാൻസർ, ഗർഭാശയ കാൻസർ എന്നിവക്കൊപ്പം ചികിത്സിക്കാൻ പ്രയാസമുള്ള പാൻക്രിയാസ് കാൻസർ, അന്നനാള കാൻസർ, പിത്തസഞ്ചി കാൻസർ എന്നിവക്കും അമിതവണ്ണം ഒരു കാരണമാകുന്നുണ്ട്.
കാൻസർ തടയുന്നതിന് ഭക്ഷണക്രമീകരണം വളരെ പ്രധാനമാണ്. പഴങ്ങളും പച്ചക്കറികളും കൊണ്ട് സമ്പുഷ്ടവും, സമീകൃതവുമാകണം ഭക്ഷണക്രമം. ആൻറി ഓക്സിഡൻറുകൾ, അവശ്യ വിറ്റാമിനുകൾ, നാരുകൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
ബെറി
എല്ലാത്തരം ബെറിയിലും Ellagic Acid അടങ്ങിയിട്ടുണ്ട്. ഇത് ട്യൂമര്‍ വളര്‍ച്ചയെ ഇല്ലാതാക്കും. ഒപ്പംതന്നെ ശരീരത്തിലെ ആന്റിബോഡികളെ ഇവ വളര്‍ത്തുകയും ചെയ്യും. സ്ട്രോബെറി, റാസ്ബെറി എന്നിവ കോളന്‍ കാന്‍സര്‍ തടയാന്‍ സഹായിക്കും.
വെളുത്തുള്ളി
നമ്മുടെ ആഹാരത്തില്‍ ധാരാളം ഉള്ള ഒന്നാന്നല്ലോ വെളുത്തുള്ളി. കാന്‍സര്‍ തടയാന്‍ ഇത് അത്യുത്തമമാണ്. വെളുത്തുള്ളി കഴിച്ചാല്‍ വായ്‌നാറ്റം ഉണ്ടാക്കുന്ന Allicin ആണ് ഇവിടെ കാന്‍സര്‍ തടയാന്‍ സഹായിക്കുന്നത്.
ഇഞ്ചി
ഇഞ്ചിയും വെളുത്തുള്ളിയും നമ്മുടെ ആഹാരത്തില്‍ ആവശ്യത്തിനു ചേര്‍ക്കുന്നതg തന്നെയാണ്. സ്തനാർബുദം തടയാൻ ഇഞ്ചി സ്ഥിരമായി കഴിക്കുന്നത് ഗുണകരമാണ്. 6-Shogaol എന്ന ഒരു ഘടകമാണ് ഇതിനു സഹായിക്കുന്നത്.
മഞ്ഞള്‍
മഞ്ഞളിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് എടുത്തു പറയേണ്ട കാര്യമില്ല. കാന്‍സര്‍ തടയാനുള്ള ഘടകങ്ങള്‍ ഇതില്‍ ധാരളമുണ്ട്. Curcumin ആണ് ഇതിനു സഹായിക്കുന്നത്. മാറിടത്തിലും കഴുത്തിലും കുടലിലുമൊക്കെ ഉണ്ടാകുന്ന കാന്‍സര്‍ തടയാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് കറുത്ത കുരുമുളകും. ബ്ലാക്ക് പെപ്പെറിലെ Piperin എന്ന ഘടകമാണ് കാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നത്.
ഗ്രീന്‍ ടീ
ഇന്ന് ഏറെ പ്രചാരത്തിലുള്ള ഒന്നാണ് ഗ്രീന്‍ ടീ. ഇതിന്റെ ആന്റി ഓക്സിഡന്റ് കഴിവുകള്‍ തന്നെയാണ് ഇതിനെ ആളുകള്‍ക്ക് ഇത്രയും പ്രിയമുള്ളതാക്കുന്നത്. എന്നാല്‍ കാന്‍സര്‍ തടയാനും ഇത് ഗുണകരമാണ്. ഇതിലെ EGCG (epigallocatechin-3-gallate) ആണ് ഇതിനു സഹായിക്കുന്നത്.
മുന്തിരി
അതേ മുന്തിരിയ്ക്ക് ഇങ്ങനെയൊരു ഗുണവുമുണ്ട്. നമ്മുടെ വഴിവക്കില്‍ ലഭിക്കുന്ന കീടനാശിനി മുക്കിയ മുന്തിരിയെ കുറിച്ചല്ല ഈ പറയുന്നത്. യാതൊരുവിധ അണുനാശിനികളും ചേര്‍ക്കാത്ത മുന്തിരിയാണ് കഴിക്കേണ്ടത്. ചുവന്ന മുന്തിരിയിലെ Resveratrol എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. വയറ്റില്‍ ഉണ്ടാകുന്ന ട്യൂമറുകളെ ഇവ ഫലപ്രദമായി നേരിടും.
ക്രൂസിഫറസ് പച്ചക്കറികള്‍
കാബേജ്, കോളിഫ്ലവര്‍, ബ്രക്കോളി, ബ്രൂസല്‍സ് എന്നിങ്ങനെയുള്ളതാണ് ക്രൂസിഫറസ് പച്ചക്കറികള്‍. Sulforaphane എന്ന ഒരു ഘടകമാണ് ഇവയുടെ കാന്‍സര്‍ പോരാട്ടത്തിനു സഹായിക്കുന്നത്. ലുക്കീമിയ, സ്തനാര്‍ബുദം, കോളന്‍ കാന്‍സര്‍ , പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയ്ക്കുള്ള പ്രതിവിധിയാണ് ഇവ.
content highlight: foods-proven-to-kill-cancer-cells-naturally