ദഹന പ്രശ്നങ്ങള്‍ അനുഭവിക്കുന്ന നിരവധി പേരാണ് നമ്മുക്ക് ചുറ്റുമുള്ളത്. നിരന്തരമായി വയറില്‍ ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും അസിഡിറ്റിയും ദഹനക്കേടുമൊക്കെ ദഹന സംവിധാനം അവതാളത്തിലായതിന്‍റെ അല്ലെങ്കില്‍ കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ ലക്ഷണങ്ങളാണ്. ഇത്തരത്തില്‍ കുടലിന്‍റെ ആരോഗ്യം അവതാളത്തിലായതിന്‍റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. അസിഡിറ്റി
പതിവായുള്ള അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ കുടലിന്‍റെ ആരോഗ്യം അവതാളത്തിലായതിന്‍റെ സൂചനയാണ്.
2. ഗ്യാസ്
വയറില്‍ ഗ്യാസ് കെട്ടുന്നതും ദഹന വ്യവസ്ഥ മോശമായതിന്‍റെ സൂചനയാണ്.
3. വയറു വീര്‍ത്തിരിക്കുന്ന അവസ്ഥ
കുടലിന്‍റെ ആരോഗ്യം മോശമായാല്‍ വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയുണ്ടാകാം. അതിനാല്‍ എപ്പോഴും ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ നിസാരമായി കാണേണ്ട.
4. മലബന്ധം
മലബന്ധം ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. കുടൽ ശരിയായി പ്രവർത്തിക്കുന്നില്ലെന്നതിന്‍റെ ഒരു പ്രധാന സൂചനയാണിത്. വയറിന്‍റെ അനാരോഗ്യകരമായ അവസ്ഥ മൂലം ചിലരില്‍ വയറിളക്കവും ഉണ്ടാകാം.
5. രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടുക
രോഗപ്രതിരോധശേഷി ദുര്‍ബലമാകുന്നതും വയറിന്‍റെ അനാരോഗ്യകരമായ അവസ്ഥയുമായി ബന്ധപ്പെട്ടരിക്കുന്നു.
6. അലര്‍ജി
ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തോന്നുന്ന അലര്‍ജിയും കുടലിന്‍റെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നതാകാം.
ചര്‍മ്മം പ്രശ്നങ്ങളും ചിലപ്പോള്‍ കുടലിന്‍റെ ആരോഗ്യം മോശമായാല്‍ ഉണ്ടാകാം.
7. പഞ്ചസാരയോട് ആസക്തി
നിങ്ങൾക്ക് വലിയ രീതിയില്‍ പഞ്ചസാരയോട് ആസക്തി അനുഭവപ്പെടുന്നുണ്ടെങ്കിൽ, അതും ചിലപ്പോള്‍ നിങ്ങളുടെ കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ ലക്ഷണമാകാം.
8. ശരീരഭാരം കൂടാം
കുടലിന്റെ ആരോഗ്യം നല്ലതല്ലെങ്കില്‍, ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാകും. ഇതുമൂലം ശരീരഭാരം കൂടാനുള്ള സാധ്യതയുണ്ട്.
9. ഉറക്ക പ്രശ്നങ്ങള്‍
വയറിന്‍റെ അനാരോഗ്യകരമായ അവസ്ഥ മൂലം ചിലരില്‍ ഉറക്ക പ്രശ്നങ്ങളും ഉണ്ടാകാം.
10. ഉത്കണ്ഠ
കുടലിന്‍റെ ആരോഗ്യം മോശമായാല്‍ ചിലരില്‍ അത് ഉത്കണ്ഠ പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാക്കാം.
content highlight: 10-signs-of-bad-digestive-health-or-gut-health