Kerala

ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ശീലങ്ങളെയും ഇത്തവണത്തെ തെരഞ്ഞെടുപ്പ് മറുപടി നൽകും; പി സരിൻ

പാലക്കാട്: ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ശീലങ്ങളെയും ഇത്തവണത്തെ തെരഞ്ഞെടുപ്പ് മറുപടി നൽകുമെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ. പാലക്കാടിന്‍റേത് ശരിയുടെയും സത്യത്തിന്‍റെയും തീരുമാനമായിരിക്കുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയാണെന്നും പി സരിൻ പറഞ്ഞു. കള്ളത്തരത്തിൽ വോട്ട് തിരുകികയറ്റിയ ഒരാൾ പോലും ധൈര്യപൂർവം വന്ന് വോട്ട് ചെയ്ത പോകില്ല, ഇടത് പക്ഷത്തിന് അനുകൂലമായി പാലക്കാട്ടെ ജനം വോട്ട് ചെയ്യുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും പി സരിൻ പറഞ്ഞു.

പാലക്കാടിന് നല്ലത് തോന്നുമെന്നും പാലക്കാട് തീരുമാനിക്കുന്നത് ശരിയുടെ സത്യത്തിന്‍റെ തീരുമാനമായിരിക്കുമെന്നും പാലക്കാട്ടെ ജനങ്ങളുടെ മനസ് തന്നോടൊപ്പം ഉണ്ടാകുമെന്നും പി സരിൻ പറഞ്ഞു. പാലക്കാടിന്‍റെ ജനാധിപത്യബോധവും മതേതര കാഴ്ചപ്പാടൊക്കെ ഉയര്‍ത്തിപിടിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ജനങ്ങള്‍ കൂട്ടത്തോടെ അറിഞ്ഞു ചെയ്യുന്ന വോട്ടായി ഇത്തവണതേത് മാറും. എവിടെ ഉപതെരഞ്ഞെടുപ്പ് നടന്നാലും അഞ്ചു ശതമാനം വരെ പോളിങ് കുറയാറുണ്ട്. എന്നാൽ, ആ കുറവ് പോലും മറികടന്ന് വോട്ടിങ് ശതമാനം കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നര ലക്ഷത്തിന് മുകളില്‍ വോട്ട് പോള്‍ ചെയ്യപ്പെടും. വിദേശത്ത് നിന്നടക്കമുള്ളവര്‍ വിളിച്ച് വോട്ട് ചെയ്യാനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വോട്ടിങ് ശതമാനം കുറയില്ല.