സ്വാദിഷ്ടമായ ഈ കക്ക പുട്ട് തയ്യാറാക്കിയിട്ടുണ്ടോ? തയ്യാറാക്കാൻ അല്പം സമയം പിടിക്കുമെങ്കിലും ഇതിന്റെ രുചി കിടിലനാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കക്കയിൽ ഉപ്പും 1 ടീസ്പൂൻ മുളകുപൊടിയും മഞ്ഞൾപൊടിയും ഇട്ടു ഇളക്കി യോജിപ്പിച്ചു ചൂടായ പത്രത്തിൽ വെച്ചു വേവിച്ചെടുക്കുക. വെള്ളം പറ്റി വരുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. 20 മിനിറ്റു വേവിക്കണം. നന്നായി മൂത്തു വരുമ്പോൾ അതിലേക്കു കുറച്ചു കറിവേപ്പില ഇട്ടു കൊടുക്കുക.
അതു വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. അതേ പത്രത്തിൽ വെളിച്ചെണ്ണ ചേർത്ത് ചെറിയ ഉള്ളിയും കുരുമുളകും ചേർത്ത് വഴറ്റി മുത്തു വരുമ്പോൾ വെളുത്തുള്ളി ഇഞ്ചി ചതച്ചത് ചേർക്കുക.
ഇതു നന്നായി മുത്തു വരുമ്പോൾ അതിലേക്കു ബാക്കി മുളകുപൊടിയും, മഞ്ഞൾപൊടിയും, മല്ലിപൊടിയും, ഗരം മസലപൊടിയും ചേർക്കുക. ഇളക്കി കൊടുക്കുക. നല്ല മുത്തു വരുമ്പോൾ അതിലേക്കു ബാക്കിയുള്ള സ്പെഷ്യൽ മസാല ചേർത്തു കൊടുക്കുക. ഉപ്പു വേണമെങ്കിൽ ചേർക്കുക. വെളിച്ചെണ്ണ ആവശ്യമെങ്കിൽ
ചേർക്കാം. നല്ല മുത്തു വന്നു കഴിയുമ്പോൾ ഇതു വാഴയില വാട്ടി അതിലേക്കു വെളിച്ചെണ്ണയും, തേങ്ങാപ്പാലും ചേർത്തു അതിൽ കക്ക ഇട്ടു പൊതിഞ്ഞു ചൂടായ ചട്ടിയിൽ തിരിച്ചും മറിച്ചും ഇട്ടു പൊള്ളിച്ചെടുക്കാം.
പുട്ടിനു ആവശ്യമായ പൊടി നനച്ചു പുട്ട് കുറ്റിയിൽ പുട്ട് പൊടിയും കക്കയും മിക്സ് ചെയ്തു ഇട്ടു കൊടുക്കുക. ഇടയിൽ തേങ്ങാപ്പാല് ഒഴിച്ചു കൊടുക്കണം. ഏറ്റവും മുകളിൽ കുറച്ചു തേങ്ങാപ്പാൽ ഒഴിച്ചു കൊടുത്തു അടച്ചു വെച്ചു 10 മിനിറ്റു ആവിയിൽ വേവിച്ചെടുക്കുക. സ്വാദിഷ്ടമായ കക്ക പുട്ട് തയ്യാർ.