വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നെയ്‌ച്ചോർ റെസിപ്പി നോക്കിയാലോ? രുചി ഒട്ടും കുറയാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു സവാള നീളത്തിൽ അരിഞ്ഞതും, കുറച്ചു ഉണക്ക മുന്തിരിയും അണ്ടിപ്പരിപ്പും കറിവേപ്പിലയും വറുത്തു വെക്കുക. കുക്കറിൽ 3 സ്പൂണ് നെയ് ഒഴിച്ച ശേഷം 2 പട്ട, 3 ഗ്രാമ്പൂ, 3ഏലയ്ക്ക, ഒരു വഴനയില, ഒരു സ്പൂൺ കുരുമുളക് ചേർത്തു വഴറ്റുക. ഇതിലേക്ക് ഒരു സവാള അരിഞ്ഞതും 4 പച്ചമുളക് നീളത്തിൽ അരിഞ്ഞതും ചേർത്തു വഴറ്റിയ ശേഷം 15 മിനുറ്റ് കുതിർത്തു വെച്ച 2 ഗ്ലാസ് ബിരിയാണി അരിയും ഉപ്പും ചേർത്തു ഒരു രണ്ടു മിനിറ്റ് വഴറ്റുക. ഇതിലേക്ക് 3 ഗ്ലാസ് ചൂടുവെള്ളം ഒഴിച്ച ശേഷം കുക്കർ അടച്ച ശേഷം ഒരു വിസിൽ വന്നതിനു ശേഷം ഒരു 15 മിനുറ്റ് അനക്കാതെ വെക്കുക. ഇതിനു മുകളിൽ വറുത്തു വെച്ച ഐറ്റംസ്, മല്ലിയില, പുതിന ഇല ചേർക്കാം.