വളരെ രുചികരമായി ഒരു മീൻ മസാല തയ്യാറാക്കിയാലോ? ചോറിനും ചപ്പാത്തിക്കുമെല്ലാം ഒപ്പം കഴിക്കാൻ കിടിലൻ സ്വാദാണ് ഇത്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മീൻ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- ഉപ്പ്
- മുളക് പൊടി
- നാരങ്ങാ നീര്
- മഞ്ഞൾ പൊടി
- കുരുമുളക് പൊടി
- എണ്ണ
- സവാള
- പച്ചമുളക്
- മല്ലി പൊടി
- ഗരം മസാല
- ജീരക പൊടി
- തക്കാളി
- ചൂട് വെള്ളം
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ അരക്കിലോ മീനിൽ ഒരു സ്പൂണ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പു, നാരങ്ങാ നീര്, ഒരു സ്പൂൺ മുളക് പൊടി, അര സ്പൂൺ മഞ്ഞൾ പൊടി, അര സ്പൂൺ കുരുമുളക് പൊടി എല്ലാം കൂടി തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂർ വെച്ചതിന് ശേഷം എണ്ണയിൽ വറുത്തു എടുക്കുക. അധികം ഫ്രൈ ചെയ്യാതെ ഒരു സൈഡും 3/ 4 മിനുറ്റ് ഫ്രൈ ചെയ്താൽ മതി. മീൻ എടുത്തു മാറ്റി ഇതേ എണ്ണയിൽ 2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്തു നന്നായി വഴറ്റിയ ശേഷം 3 സവാള നീളത്തിൽ അരിഞ്ഞതും 3 പച്ചമുളകും ചേർക്കുക.
നന്നായി വാടിയാൽ 1 ടീസ്പൂൺ മുളക് പൊടി, 1 സ്പൂൺ കുരുമുളക് പൊടി, 2 സ്പൂൺ മല്ലി പൊടി, അര സ്പൂൺ ഗരം മസാല, അര സ്പൂൺ ജീരക പൊടി ചേർത്തു ചെറിയ തീയിൽ വഴറ്റിയ ശേഷം ഉപ്പും 2 തക്കാളി അരിഞ്ഞതും ചേർത്തു വീണ്ടും വഴറ്റുക. ഇതിലേക്ക് അര ഗ്ലാസ് ചൂട് വെള്ളം ഒഴിച്ച ശേഷം വറുത്തു വെച്ച മീൻ ചേർത്തു അടച്ചു വേവിക്കുക. ഇടയ്ക്കു മീൻ മറിച്ചു ഇട്ട് വെള്ളം നന്നായി വറ്റി മസാല മീനിൽ പൊതിഞ്ഞു ഇരിക്കുമ്പോ തീ ചെയ്യാം.