മത്തി പൊള്ളിച്ചത് ഇങ്ങനെ തയ്യാറാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് ട്രൈ ചെയ്തുനോക്കൂ. കിടിലൻ സ്വാദാണ്. കപ്പയുടെ കൂടെ കഴിക്കാൻ കിടിലൻ കോമ്പിനേഷൻ ആണ്.
ആവശ്യമായ ചേരുവകൾ
- നെയ്മത്തി – 10 to 12
- മുളകുപൊടി – 1/2 ടേബിൾസ്പൂൺ
- കുരുമുളക് ചതച്ചത്- 1/4 ടേബിൾസ്പൂൺ
- വെളുത്തുള്ളി ചതച്ചത് – 3 അല്ലി
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
എല്ലാംകൂടിചേർത്ത് കുറച്ചുനേരം വെച്ചതിന് ശേഷം ഒരു ചട്ടിയിൽ വാഴയില വെച്ചു കുറച്ചു വെളിച്ചെണ്ണ തൂകി ഇല വാടുമ്പോൾ മത്തി അതിലേക്കു നിരത്തി മുകളിൽ വീണ്ടും കുറച്ചു വെളിച്ചെണ്ണ തൂകി അടച്ചുവെച്ചു ചെറിയ തീയിൽ പൊള്ളിച്ചെടുക്കുക. പുളി ടേസ്റ്റ് ഇഷ്ടമുള്ളവർ ഒരു ചെറിയ കഷണം തോട്ടുപുളിയും കൂടി കുതിർത്തു ഉടച്ചോ അരച്ചോ കൂട്ടിൽ മിക്സ് ചെയ്യാം.