Celebrities

ജാഡയില്ലെന്ന് കാണിക്കാനാണോ നസ്രിയ ഇങ്ങനെ സംസാരിക്കുന്നത് ? മറ്റുള്ളവരോട് ചോദ്യം ചോദിച്ചാലും നസ്രിയയാണ് ഉത്തരം പറയുന്നത്, അൺസഹിക്കബിൾ ! nazriya nazim

ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ക്യൂട്ടനെസ് വാരിയെറിഞ്ഞ് നസ്രിയ അഭിമുഖങ്ങൾ വിരസത തോന്നിപ്പിക്കുന്ന തരത്തിലുള്ളതാക്കി മാറ്റിയെന്നാണ് കമന്റുകൾ ഏറെയും

ബേസിൽ‌-നസ്രിയ കോമ്പോയിൽ എത്തുന്ന ആദ്യത്തെ സിനിമയാണ് സൂക്ഷ്മദർശിനി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നായകൻ ബേസിലിനൊപ്പം എത്തിയ നസ്രിയക്ക് വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്. ടൊവിനോയ്ക്കും ധ്യാനിനുമൊപ്പം ഇന്റർവ്യൂവിന് വന്നപ്പോഴൊന്നും കിട്ടാതിരുന്ന ഹേറ്റാണ് ബേസിലിന് നസ്രിയയ്ക്കൊപ്പം വന്നപ്പോൾ കിട്ടിയത്. നസ്രിയ എല്ലാ അഭിമുഖത്തിലും ഫുൾ ഓൺ ആയിരുന്നു. കേറി അടിക്കുകയാണ്. വേണ്ടിയിരുന്നില്ലെന്ന് ചില സമയത്ത് ബേസിലിന്റെ മുഖത്ത് തന്നെയുണ്ട്. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ക്യൂട്ടനെസ് വാരിയെറിഞ്ഞ് നസ്രിയ അഭിമുഖങ്ങൾ വിരസത തോന്നിപ്പിക്കുന്ന തരത്തിലുള്ളതാക്കി മാറ്റിയെന്നാണ് കമന്റുകൾ ഏറെയും. നസ്രിയക്കൊപ്പം എത്തിയതിന്റെ പേരിൽ ബേസിലിനും വിമർശനമാണ് കൂടുതൽ ലഭിച്ചത്.

ആ​ദ്യമായാണ് പ്രമോഷൻ പരിപാടികളിലെ ത​ഗിന്റെയും കൗണ്ടറുകളുടേയും പേരിൽ ബേസിലിന് ഇത്രയും ഹേറ്റ് നേരിടേണ്ടി വരുന്നത്. ഇപ്പോഴിതാ ബോസിൽ‌-നസ്രിയ അഭിമുഖങ്ങളെ കുറിച്ച് ബി​ഗ് ബോസ് താരവും റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട യുട്യൂബറുമായ സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. നസ്രിയ അൺസഹിക്കബിളായിരുന്നുവെന്നും പലപ്പോഴും അഭിമുഖങ്ങളിലും നസ്രിയയെ ആർട്ടിഫിഷലായി തോന്നിയെന്നും അതിനാടകീയതയുണ്ടായിരുന്നുവെന്നും സായ് കൃഷ്ണ പറയുന്നു.

എവിടെ തുറന്നാലും നസ്രിയയും ബേസിലും തമ്മിലുള്ള ചൂട്ട്നസ് കോമ്പോയാണ്. ക്യൂട്ട്നെസ് എന്നല്ല ചൂട്ട്നസ് എന്നാണ് ഇപ്പോൾ ആളുകൾ ഇവരുടെ ഇന്റർവ്യൂസ് കണ്ട് പറയുന്നത്. കാരണം ഇതിൽ ഇവർ രണ്ടുപേരും ത​ഗും ക്യൂട്ട്നെസ്സും ക്രിഞ്ചും എല്ലാം പിടിക്കാൻ നോക്കി.

സൂക്ഷ്മദർശിനി സിനിമയുമായി ബന്ധപ്പെട്ടുള്ള എലമെന്റ്സ് കേൾക്കാമല്ലോയെന്ന് കരുതിയാണ് ഇന്റർവ്യൂ കണ്ടത്. ബേസിൽ ഒരു ലൈൻ പിടിച്ച് പോകാൻ ശ്രമിക്കുന്നുണ്ട്. നസ്രിയ പക്ഷെ അൺസഹിക്കബിൾ ആയിരുന്നു. കുറച്ച് ഓവറാക്കി നസ്രിയ ചളമാക്കി. ഇവർ തമ്മിൽ ഫ്രണ്ട്ഷിപ്പും ബോണ്ടുമെല്ലാമുണ്ട്. പക്ഷെ പ്രമോഷനായി അഭിമുഖത്തിൽ വന്നിരുന്ന് ക്രിഞ്ച് അടിപ്പിക്കാൻ വേണ്ടി ഇട്ട എലമെന്റുകളാണ് നാട്ടുകാർക്ക് ബോറിങ്ങായി തോന്നിയത്.

ഇതൊക്കെ നസ്രിയയോട് പറയണമെന്നുണ്ടെങ്കിലും ഇന്റർവ്യു എന്നതുകൊണ്ട് ബേസിൽ മനസിൽ തന്നെ വെക്കുകയാണെന്നത് മനസിലാകും. ഫ്രണ്ട്സ് വൈബിലാണ് നസ്രിയ പറയുന്നതെങ്കിലും പലപ്പോഴും പ്രേക്ഷകർക്ക് അവരുടെ സംസാരം വിചിത്രമായി തോന്നി. ഒപ്പം വന്ന മറ്റുള്ളവരോട് ചോദ്യം ചോദിച്ചാലും നസ്രിയയാണ് ഉത്തരം പറയുന്നത്. ​ഗിവ് ആന്റ് ടേക്ക് റെസ്പെക്ട് ലൈനുണ്ട് അത് പലപ്പോഴും നസ്രിയ പാലിക്കാത്തത് പോലെ ഫീൽ‌ ചെയ്തു.

നസ്രിയയ്ക്ക് കിട്ടിയ എക്സ്ട്ര കെയറും റെസ്പെക്ടും നസ്രിയ മുതലാക്കി. പണ്ടെക്കെ ഒരു പാകത്തിൽ സംസാരിച്ചിരുന്നു നസ്രിയ. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ജാഡയില്ലെന്ന് കാണിക്കാനാണോ ഇങ്ങനെ സംസാരിക്കുന്നതെന്ന് അറിയില്ല. പലപ്പോഴും അഭിമുഖങ്ങളിൽ നസ്രിയയെ ആർട്ടിഫിഷലായി തോന്നി. അതിനാടകീയതയുണ്ടായിരുന്നു.

പൊതുവെ ബേസിലിനെ ക്രിഞ്ച് തോന്നാറില്ല. എന്നാൽ നസ്രിയയ്ക്കൊപ്പം വന്നപ്പോൾ ബേസിൽ പോലും ക്രിഞ്ച് അടിപ്പിച്ചു. പലയിടത്തും മറ്റുള്ളവരെ ഡോമിനേറ്റ് ചെയ്യാൻ നസ്രിയ ശ്രമി​ക്കുന്നുണ്ട്. ബേസിലിനെ പലയിടത്തും ഇല്ലാതാക്കി കളഞ്ഞു. ഫ്രണ്ട്ഷിപ്പ് കാണിക്കാൻ ഓവർ ഡ്രാമാറ്റിക്കായി തോന്നിയെന്നും സായ് കൃഷ്ണ പറയുന്നു.

content highlight: criticized-actress-nazriya-nazims-behaviour