Food

മീൻ വറുത്ത ചട്ടിയിൽ ചോറിട്ട് കഴിച്ചിട്ടുണ്ടോ?

മീൻ വറുത്ത ചട്ടിയിൽ ചോറ് കഴിച്ചിട്ടുണ്ടോ? ആഹാ! അതിന്റെ സ്വാദ് ഒന്ന് വേറെതന്നെയാണ്. മീൻ പൊരിച്ച ചട്ടിയിൽ, എണ്ണയില്‍ പുരണ്ട മീന്‍ പൊടിയും മസാലയും ഇനി കഴുകി കളയേണ്ട. ഇതുപയോഗിച്ച് കൊതിയൂറും മീന്‍ ചട്ടി ചോറ് തയ്യാറാക്കാം. അതും വളരെ എളുപ്പത്തിൽ. മീന്‍ പൊരിച്ച ചട്ടിയിൽ പാകത്തിന് ചോറും ഉപ്പും ചേര്‍ത്തിളക്കിയാൽ കൊതിയൂറും മീന്‍ ചട്ടി ചോറ് തയ്യാറായി. ഏതു മീന്‍ പൊരിച്ചും ഉപയോഗിക്കാം, ഉണക്കമീൻ പൊരിച്ച ചട്ടിയാണെങ്കിൽ രുചി കൂടും.