കുട്ടികളുടെയും മുതിർന്നവരുടയും ഇഷ്ട്ടപെട്ട ഭക്ഷണമാണ് പാസ്ത. ചിക്കൻ ചേർത്ത് വളരെ രുചികരമായി ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ? ചിക്കൻ പാസ്ത ഇൻ വൈറ്റ് സോസ്.
ആവശ്യമായ ചേരുവകൾ
വൈറ്റ് സോസ് ഉണ്ടാക്കാൻ
തയ്യാറാക്കുന്ന വിധം
ഒരു നോൺ സ്റ്റിക് പാനിൽ ബട്ടർ ഒഴിച്ചു ഉരുകി വരുമ്പോൾ മൈദ ചേർത്ത് കരിഞ്ഞു പിടിക്കാതെ നന്നായി ഇളക്കുക. നിറം മാറി പോകുന്നതിനു മുൻപ് പാൽ കുറച്ചു കുറച്ചു ഒഴിച്ചു നന്നായി മിക്സ് ആക്കുക. കട്ട പിടിക്കാൻ നല്ല സാധ്യത ഉണ്ട്. കട്ട നന്നായിപിടിക്കാതെ ഇളക്കി കൊടുക്കണം. ഒന്ന് കുറുകി വരുമ്പോൾ അതിലേക്കു 3 സ്പൂൺ ചീസ് കൂടി ചേർത്ത് കുറുകി വരുമ്പോൾ ഉണക്ക മുളക് പൊടി ചതച്ചത്, കുരുമുളക് പൊടി പാകത്തിന് ഉപ്പും ചേർത്ത് വാങ്ങാം. വൈറ്റ് സോസ് തയ്യാർ.
പാസ്ത തയ്യാറാക്കാൻ
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പാസ്ത വെള്ളത്തിൽ ഉപ്പു ചേർത്ത് (8 മുതൽ 10 മിനുട്ട്) വേവിച്ചു വെള്ളം കളഞ്ഞു വെക്കുക. ഒരു പാനിൽ ബട്ടർ ഒഴിച്ചു ചൂടാവുമ്പോൾ ചെറിയ കഷണങ്ങൾ ആക്കിയ ചിക്കൻ ഇട്ടു വഴറ്റി മാറ്റി വെക്കുക. ഈ പാനിൽ അരിഞ്ഞു വെച്ച വെളുത്തുള്ളി ചേർത്ത് നന്നായി ഇളക്കി ശേഷം സവാളയും കാപ്സിക്കവും ചേർത്ത് വാടി വരുമ്പോൾ ഫ്രൈ ആക്കി വെച്ച ചിക്കനും വൈറ്റ് സോസ് സോസ് ചേർത്ത് നന്നായി ഇളക്കുക. ഉപ്പു പാകത്തിന് ചേർക്കുക. ഇതിലേക്ക് പാസ്ത സീസണിങ്, കുരുമുളക് പൊടിയും ചേർത്ത് നന്നായി ഇളക്കി ചൂടോടെ ഉപയോഗിക്കാം. ഒഴിക്കുന്ന പാലിന്റെ അളവ് അനുസരിച്ചു വൈറ്റ് സോസ് കട്ടി കൂട്ടി / കുറച്ചു എടുക്കാം.