അന്നയും റസൂലും എന്ന സിനിമയിലൂടെയാണ് ആൻഡ്രിയ മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്നത്. ശ്രദ്ധേയമായ സിനിമകളിലൂടെ സ്വന്തം സ്ഥാനം നേടിയെടുക്കുകയായിരുന്നു താരം. ഇപ്പോഴിതാ താൻ നേരിടുന്ന ഒരു പ്രതിസന്ധിയെ കുറിച്ച് തുറന്നു പറയുകയാണ് ആൻഡ്രിയ. അതുകൊണ്ടാണ് കരിയറിൽ നിന്ന് ഒരു ഇടവേള എടുത്തു നിന്നും ആൻഡ്രിയ പറയുന്നുണ്ട്. അഭിമുഖത്തിനിടയായിരുന്നു പരാമർശം.
വട ചെന്നെെ എന്ന സിനിമയ്ക്ക് ശേഷം സ്കിന്നിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ പിടിപെട്ടു. എന്റെ മുടിയിഴകൾ നരച്ചിട്ടില്ല. പക്ഷെ അന്ന് എന്റെ പുരികവും കൺപീലികളും നരയ്ക്കാൻ തുടങ്ങി. ബ്ലഡ് ടെസ്റ്റുകൾ വന്നു. പക്ഷെ അവയെല്ലാം നോർമലാണ്. എന്തുകൊണ്ടിത് സംഭവിക്കുന്നു എന്ന് മനസിലാകുന്നില്ല. എന്തെങ്കിലും ടോക്സിന്റെ റിയാക്ഷൻ ആയിരിക്കാം അല്ലെങ്കിൽ ഇമോഷണൽ സ്ട്രസ് കൊണ്ടായിരിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. ഈ രംഗത്ത് ഇമോഷണലാകും.
ഒരു റോൾ ചെയ്യുമ്പോൾ അത് നമ്മളിൽ നിന്ന് എന്തെങ്കിലുമെടുക്കും. എല്ലാത്തിൽ നിന്നും കുറച്ച് കാലം താൻ മാറി നിന്നു. ആ കണ്ടീഷനിൽ നിന്നും പുറത്ത് വന്നു. ഈ സമയത്ത് മാധ്യമങ്ങളും സിനിമാ രംഗവും പറഞ്ഞത് പ്രണയം തകർന്നത് കാരണം ഞാൻ ഡിപ്രഷനിലായി എന്നാണ്. ഇതേക്കുറിച്ച് സംസാരിക്കാതിരുന്നതാണ്. അതെന്റെ ചോയ്സ് ആണ്. ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ സ്വയം ഉൾക്കൊള്ളാൻ ഒരു വർഷമെങ്കിലും എടുക്കുമെന്നും ആൻഡ്രിയ ജെർമിയ ചൂണ്ടിക്കാട്ടി.
ഇതിലും വലിയ പ്രശ്നങ്ങൾ നേരിടുന്നവരുടെ മുന്നിൽ എന്റെ പ്രശ്നങ്ങൾ ഒന്നുമല്ല. എന്റെ ചർമ്മം അത്ര ഇരുണ്ടതല്ല. അത് കൊണ്ടാണ് പാടുകൾ കാണാത്തത്. ഇപ്പോഴും പാടുകളുണ്ട്. എല്ലാം ട്രെെ ചെയ്തു. അക്യുപഞ്ചർ ഗുണം ചെയ്തു. രണ്ട് വർഷത്തോളം അത് ചെയ്തു. ഇൻസ്റ്റഗ്രാമിൽ അക്യുപഞ്ചറിനെക്കുറിച്ച് പറയാൻ ഡോക്ടർ നിർദ്ദേശിച്ചു. ഓട്ടിസ്റ്റിക് ആയ കുട്ടികൾ അവിടെ വരുന്നുണ്ട്. അവർക്കും ഇത് വർക്കാകുന്നു.
അതുകൊണ്ട് എന്റെ കാര്യം പറയാതെ ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ സംസാരിച്ചു. ഒരുപാട് ആളുകൾ അന്ന് നിങ്ങൾ സ്യൂഡോ സയൻസിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് വിമർശിച്ചു. സത്യം പറയാൻ ചിലപ്പോൾ ബുദ്ധിമുട്ടാണ്. എനിക്ക് പണം തന്നിട്ടാണ് ഇങ്ങനെ പറയുന്നതെന്ന് കുറ്റപ്പെടുത്തി. തനിക്ക് ബോധ്യപ്പെട്ട കാര്യമാണ് താൻ പറഞ്ഞതെന്നും ആൻഡ്രിയ ജെർമിയ വ്യക്തമാക്കി.
ആദ്യമായാണ് ഞാനിക്കാര്യം തുറന്ന് പറയുന്നത്. അതേസമയം ഈ കണ്ടീഷൻ തന്നെ വളരെ മോശമായി ബാധിച്ചിട്ടില്ല. ചെറിയ പാടുകൾ ഇപ്പോഴുമുണ്ട്. കൺപീലികൾക്ക് വെള്ള നിറമുണ്ട്. അത് എളുപ്പത്തിൽ കവർ ചെയ്യാം. ഏറെക്കൂറെ ഭേദമായി. തുടരെ വർക്ക് ചെയ്യാൻ പറ്റില്ല.
കാരണം അത് മുഖത്ത് കാണും. ജീവിത ശൈലിയിൽ മാറ്റം വരുത്തി. വർക്കുകൾ കുറച്ചു. വളർത്തു നായക്കൊപ്പം കൂടുതൽ സമയം ചെലവഴിച്ചു. ഇതെല്ലാം തന്നെ സഹായിച്ചെന്നും ആൻഡ്രിയ പറയുന്നു. വളർത്ത് നായയാണ് തന്നെ സഹായിച്ചത്. മാസ്റ്റർ, പിസാച് 2 എന്നീ സിനിമകൾ ചെയ്തത് ഈ കണ്ടീഷനുള്ളപ്പോഴാണ്. ആർക്കും അറിയില്ലായിരുന്നെന്നും ആൻഡ്രിയ ജെർമിയ ഓർത്തു.
content highlight: andrea-jeremiah-talks-about-tough-phase