അപ്പത്തിനും ചപ്പാത്തിക്കുമെല്ലാം ഒപ്പം കഴിക്കാൻ രുചികരമായ ഒരു ചിക്കൻ റെസിപ്പി നോക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചിക്കൻ ഇഷ്ട്ടൂ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചിക്കൻ ബ്രെസ്റ്
- വെളിച്ചെണ്ണ
- ഗ്രാമ്പു
- ഏലായ്ക്കാ
- കുരുമുളക്
- പട്ട
- ജാതിപത്രി
- വഴനയില
- ഇഞ്ചി
- വെളുത്തുള്ളി
- സവാള
- പച്ചമുളകും
- കശുവണ്ടി
- ഉണക്ക മുന്തിരി
- ഉരുളകിഴങ്
- ഉപ്പ്
- കറിവേപ്പില
- തേങ്ങ പാൽ
- കുരുമുളക് പൊടി
തയ്യാറാക്കുന്ന വിധം
ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 3 ഗ്രാമ്പു, 3 ഏലായ്ക്കാ, 10 കുരുമുളക്, പട്ട ഒരു കഷ്ണം, ജാതിപത്രി, വഴനയില ഓരോന്ന് ഇത്രേം സാധനങ്ങൾ ഇട്ടു വഴറ്റുക. ഇതിലേക്ക് ഒരു വലിയ കഷ്ണം ഇഞ്ചിയും, 5 വെളുത്തുള്ളി അല്ലിയും പൊടി ആയി അരിഞ്ഞത് ഇട്ടു വഴറ്റി, ചെറുതായി അരിഞ്ഞ 2 സവാളയും, പച്ചമുളകും ചേർക്കുക (എരിവിന് അനുസരിച്ചു).
വാടി വരുമ്പോൾ 10 കശുവണ്ടിയും, ഉണക്ക മുന്തിരിയും ചേർക്കുക. ഇതിലേക്കു ചെറുതായി അരിഞ്ഞ 2 ഉരുളകിഴങ്ങും, അരക്കിലോ ചിക്കൻ ബ്രെസ്റ് ചെറുതായി അരിഞ്ഞതും ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നയി ഇളക്കുക. ഇതിലേക്ക് 2 ഗ്ലാസ് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് ചെറിയ തീയിൽ വേവിക്കുക. ചിക്കൻ വെന്തു കഴിഞ്ഞാൽ 1 ഗ്ലാസ് ഒന്നാം പാൽ ചേർത്ത് തിളച്ചു വരുമ്പോൾ അല്പം കുരുമുളക് പൊടിയും വെളിച്ചെണ്ണയും തൂവി ഉപയോഗിയ്ക്കാം. ഒരു സ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഒഴിച്ചാൽ നല്ല തിക്ക് ഗ്രേവി കിട്ടും.