തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടണമെന്ന സുപ്രിംകോടതി വിധിയിൽ റിവ്യു ഹർജി നൽകുമെന്ന് ആന്റണി രാജു. അപ്പീൽ തള്ളിയതിൽ യാതൊരു ആശങ്കയില്ല ആന്റണി രാജു. 34 വർഷത്തെ കേസാണ്. അന്തിമവിജയം തനിക്ക് തന്നെയാകും. വിചാരണ നേരിടും. നിയമപരമായി ചെയ്യാവുന്ന കാര്യം ചെയ്യുമെന്ന് ആന്റണി രാജു വ്യക്തമാക്കി. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്താണ് കള്ളക്കേസ് ഉണ്ടാക്കിയതെന്ന് ആന്റണി രാജു ആരോപിച്ചു. 2021 ൽ ചിലർ ബോധപൂർവ്വം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചപ്പോൾ നിയമപരമായി നേരിട്ടിരുന്നു. തൻ്റെ കാരണം കൊണ്ട് കേസ് നീണ്ട് പോയിട്ടില്ല. വിധി പകർപ്പ് കിട്ടിയശേഷം ആവശ്യമെങ്കിൽ റിവ്യൂ പോകും. വേട്ടയാടുംതോറും ശക്തികൂടുമെന്ന് ആന്റണി രാജു പറഞ്ഞു.