India

പണം നൽകി വോട്ട് ചെയ്യുന്നതിനെതിരെ രാഹുൽ ഗാന്ധി

പണം നൽകി വോട്ട് ചെയ്യുന്നതിനെതിരെ രാഹുൽ ഗാന്ധി.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വോട്ടര്‍മാര്‍ക്ക് പണവിതരണം നടത്താന്‍ ശ്രമിച്ചതിനെ

എക്‌സിലൂടെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആരാണ് പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച് ടെമ്പോയില്‍ പണം എത്തിച്ചത് എന്ന് രാഹുല്‍ ചോദിച്ചു.

 

വിരാറിലെ ഒരു ഹോട്ടലിലേക്ക് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വിനോദ് താവ്ഡെ അഞ്ച് കോടി രൂപ എത്തിച്ചു എന്നാണ് ഹിതേന്ദ്ര താക്കൂറിന്റെ നേതൃത്വത്തിലുള്ള ബഹുജന്‍ വികാസ് അഘാഡി ആരോപിച്ചത്. ഇതിനെ സാധൂകരിക്കുന്ന ചില വീഡിയോ ദൃശ്യങ്ങളും ബഹുജന്‍ വികാസ് അഘാഡി പുറത്തുവിട്ടിരുന്നു.

 

ഈ സംഭവത്തിലാണ് രാഹുല്‍ മോദിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘മോദിജീ, ഈ 5 കോടി ആരുടെ സേഫില്‍ നിന്നാണ് വന്നത്? ആരാണ് പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച് നിങ്ങളെ ടെമ്പോയില്‍ അയച്ചത്?’ രാഹുല്‍ ഗാന്ധി ചോദിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്ന് മോദി ആരോപിച്ചിരുന്നു.