Ernakulam

ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോയില്‍ വാഹന പൂജ

ഏറെ ജനപ്രിയമായ ‘ജിടിഎ’ അഥവാ ഗ്രാന്റ് തെഫ്റ്റ് ഓട്ടോ എന്ന വീഡിയോ ഗെയിം കളിച്ച് വളര്‍ന്ന ആളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും സ്പാനിഷ് വാക്കായ ലോസ് സാന്റോസ് എന്നു കേട്ടിരിക്കും. ഓഫ് ദി സെയിന്റ്‌സ് അഥവാ വിശുദ്ധന്മാരില്‍ നിന്ന് എന്നര്‍ഥം വരുന്ന വാക്ക് ലോസ് ഏഞ്ചല്‍സിനെയാണ് അടിസ്ഥാനമാക്കുന്നത്.

വിരോധാഭമെന്ന് പറട്ടെ വിശുദ്ധന്മാരുടെ നഗരത്തില്‍ നിന്ന് കാറുകള്‍ മോഷ്ടിക്കുക എന്ന് ക്രിമിനല്‍ ദൗത്യമാണ് ഗ്രാന്റ് തെഫ്റ്റ് ഓട്ടോ പരിപാടി.കേരളത്തില്‍ നിന്നുള്ള കലാകാരിയായ മേഘാ ജയരാജ് ചെറുപ്പകാലത്ത് ഒരു ഉച്ചയുറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നപ്പോള്‍ കേട്ടത് ആന്‍ ആപ്പറ്റൈറ്റ് ഫോര്‍ സെല്‍ഫ് ഡിസ്ട്രക്ഷന്‍ എന്ന ആല്‍ബത്തിലെ ജി ടി എയുടെ തീം സോങ്ങായ പാരഡൈസ് സിറ്റി എന്ന ഗാനമായിരുന്നു. മേഘയുടെ സഹോദരങ്ങള്‍ ഗ്രാന്റ് തെഫ്റ്റ് എന്ന ഗെയിമില്‍ മുഴുകിയപ്പോള്‍ ഗണ്‍സ് എന്‍ റോസസാണ് ടെലിവിഷനിലുള്ളത്. അതോടെ മേഘ ലോസ് ഏഞ്ചല്‍സിനെ കുറിച്ച് അറിയാന്‍ തുടങ്ങി.

വാഹനം എന്നതിനെ ആത്മീയതയായോ അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരായോ സങ്കല്‍പ്പിക്കുമ്പോള്‍ മണ്ണും മനസ്സും ഉള്‍പ്പെടെ ഇടത്തിനും കാലത്തിനുമപ്പുറത്തേക്ക് സഞ്ചാരം നടത്തുകയാണ്. കളിയുടെ പരിസ്ഥിതികള്‍ക്കും ജീവിച്ച അനുഭവങ്ങള്‍ക്കുമിടയില്‍ കൂട്ടായ വാഹന പൂജയുടെ സാധ്യതകളാണ് ലോസ് ഏഞ്ചല്‍സില്‍ മേഘ തേടിയത്. അത്തരം സാധ്യതകളിലേക്ക് ചോദ്യമുന്നയിച്ചു എന്നും പറയാം.

ആരോഗ്യകരമായ സാഹചര്യങ്ങള്‍ക്കായി നടത്തുന്ന ചടങ്ങാണ് വാഹനപൂജ. ഒരു കാറിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പോലെ തന്നെ വേഗത കുറക്കല്‍ സാധ്യതയെ കൂടി സൂചിപ്പിക്കുന്നു. കുടിയേറ്റക്കാരും പ്രവാസികളും ഈ പൂജ സ്വയം നിര്‍വഹണ സംസ്‌ക്കാരത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നു.ഇന്ത്യയില്‍ പ്രാദേശിക ദേവതകളുടെ ബഹുമാനാര്‍ഥം പ്രാദേശികത്വത്തിനിടയില്‍ സ്വയം നിര്‍വഹിക്കുന്നു. എന്നാല്‍ വിവിധ ഘടകങ്ങള്‍ക്കിടയിലും കുടിയേറ്റത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്കനുസരിച്ചും ആചാരങ്ങള്‍ പുതുക്കപ്പെടുകയാണ് ചെയ്യുന്നത്. വ്യസ്ഥകളും സ്ഥലങ്ങളുമെല്ലാം മാറുന്നു.

‘ഓട്ടോ പ്രൊട്ടക്ഷന്‍ ലോസ് ഏഞ്ചല്‍സ്’ എന്നത് മേഘാ ജയരാജ് മറ്റു കലാകാരന്മാരുമായി ചേര്‍ന്ന് അവതരിപ്പിച്ച തത്സമയ പ്രകടനമായിരുന്നു.മേഘാ ജയരാജിനെ കൂടാതെ ലോറി ഫോങ് ഗോണ്‍സാലസ്, റഷീദ് ഖുര്‍വാഷ്, തായ് പര്‍വിത്, വിക്കി അരവിന്ദന്‍, അലന്‍ പോമ എന്നിവരായിരുന്നു കൂട്ടായ്മയിലുണ്ടായിരുന്നത്. ലോസ് ഏഞ്ചല്‍സിലെ കലാകാരന്മാര്‍ സംഗമിക്കുന്ന ഒരിടത്ത് അവര്‍
പടിപടിയായി വാഹന പൂജ നടത്തി.

ഓരോ കാറിനും ഒരു നിയുക്ത സൗണ്ട് ട്രാക്ക് ഉണ്ടായിരുന്നു. ലഹരി സമയത്ത്, ഭ്രാന്താകുമ്പോള്‍, അന്യദേശത്ത്, വെള്ളത്തിലും തീയിലും,മലകളിലും കുന്നുകളിലും, ശത്രുക്കള്‍ക്കിടയില്‍, കാട്ടില്‍ തുടങ്ങി എല്ലായിടത്തും കാര്‍ ഉടമയുടെ ദയവായി എന്നെ സംരക്ഷിക്കൂ, നീയാണ് എന്റെ സങ്കേതം’ എന്ന ശബ്ദവും കൂടെയുണ്ടാകും. (ഇക്കോളജിയില്‍ ഞെരുങ്ങുന്നു
കാലിഫോര്‍ണിയ) ആക്സല്‍ റോസസിന്റെ പാരഡൈസ് സിറ്റിയിലെ ഗാനം ഫാര്‍ എവേ പ്രതിധ്വനിക്കുന്നു.
സംഗീതം പ്രകടനത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നു, സ്ഥലം, സമ്പദ് വ്യവസ്ഥ, മനസ്സ്, ആചാരം തുടങ്ങി എല്ലായിടത്തേക്കും പരാഗണം നടക്കുന്നു.ഒരിടത്തിന്റെ പ്രതിധ്വനികള്‍ മറ്റൊരിടത്ത് അനുഭവപ്പെടുന്നു.

Tags: GAME