ചിക്കൻ സോസേജ് വെച്ച് എളുപ്പത്തിലൊരു ഫ്രൈഡ് റൈസ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്കു എണ്ണ ഒഴിച്ച് വെളുത്തുള്ളി ഇട്ടു നന്നായി വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വെച്ച കാരറ്റ്, ക്യാപ്സിക്കും, ബീൻസ്, ചിക്കൻ സോസേജ് എന്നിവ ചേർത്ത് നന്നായി ഫ്രൈ ചെയ്യുക. ഇതിലേക്ക് കുരുമുളക് പൊടി, സോയ സോസ്, ടൊമാറ്റോ സോസ്, ചില്ലി സോസും കുറച്ചു ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചു വേവിച്ചു വെച്ചിരിക്കുന്ന ബസുമതി അരിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ചിക്കൻ സോസേജ് പ്രീ കുക്ക്ഡ് ആണ്. പക്ഷെ ഞാൻ എപ്പോഴും തിളക്കുന്ന വെള്ളത്തിൽ ഇട്ടു ഒരു 2 മിനിറ്റ് തിളപ്പിച്ച് എടുക്കും. ചിക്കൻ സോസേജിനു പകരം ചിക്കൻ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു വേവിച്ചു ചേർക്കാം. മുട്ട കുറച്ചു ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ചിക്കി എടുത്തു അതും ചേർക്കാം.