ഇന്നലെവരെ സന്ദീപ് വാര്യരെ കുറിച്ച് നല്ലത് മാത്രം പറഞ്ഞിരുന്നു എ കെ ബാലൻ ഇന്ന് ആർഎസ്എസിൽ നിന്ന് മോചിതൻ ആയിട്ടുണ്ടോയെന്ന് ചോദിക്കുന്നു.
കോൺഗ്രസ് ക്യാമ്പ് ആർ.എസ്.എസ്. ക്യാമ്പായി മാറിയെന്ന് എ.കെ. ബാലൻ. ആർ.എസ്.എസ്. ആശയങ്ങൾ തള്ളിപ്പറഞ്ഞല്ല സന്ദീപ് കോൺഗ്രസിലേക്ക് പോയത്. സന്ദീപിന്റെ സ്നേഹത്തിന്റെ ചായക്കട ഒറ്റപ്പാലം തിരഞ്ഞെടുപ്പ് വരെയെന്നും എ.കെ. ബാലൻ പരിഹസിച്ചു. സന്ദീപ് വാര്യർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിൽ പ്രതികരണം നടത്തുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടിൽനിന്ന് ഏതെങ്കിലും രൂപത്തിൽ വിഭിന്നമായ ഒരു നിലപാട് സ്വീകരിച്ചു എന്ന് സന്ദീപ് വാര്യർ വ്യക്തമാക്കിയിട്ടില്ല. എസ്.ഡി.പി.ഐ.ക്കാർ ഇപ്പോൾ കോൺഗ്രസിനോട് പറഞ്ഞത് നല്ല ബുദ്ധിമുട്ടായിരിക്കും ജയിക്കാൻ എന്നാണ്. ആർ.എസ്.എസിനെ കൂട്ടുപിടിക്കാൻ സന്ദീപ് വാര്യരെ ഉപയോഗപ്പെടുത്തുന്നത് നന്നായിരിക്കും എന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നാടകംകളി. യഥാർഥത്തിൽ സന്ദീപ് വാര്യർ ആർ.എസ്.എസിൽനിന്ന് മാറിയിട്ടില്ല. ഹിന്ദുത്വപ്രത്യയശാസ്ത്രത്തിൽനിന്ന് അദ്ദേഹം ഒരു രൂപത്തിലും മോചിതനായിട്ടില്ല.
സന്ദീപിന് ആർ.എസ്.എസുമായി പൊക്കിൾക്കൊടി ബന്ധമാണുള്ളത്. അത് പിരിയാൻ സന്ദീപിനാവില്ല. ആർ.എസ്.എസിനെ തള്ളാതെ ബി.ജെ.പി.യെ മാത്രം
തള്ളിപ്പറഞ്ഞാണ് സന്ദീപ് കോൺഗ്രസിൽ എത്തിയത്. ആർ.എസ്.എസുമായുള്ള കോൺഗ്രസിന്റെ പാലമാണ് സന്ദീപ്.