പ്രശസ്ത പാചകവിദഗ്ധന്‍ കണ്ണന് സ്വാമിയുടെ നിര്യാണത്തില്‍ മില്‍മ എറണാകുളം മേഖലാ യൂണിയന് ചെയര്മാന് എം.ടി.ജയന് അനുശോചനം രേഖപ്പെടുത്തി. എക്കാലവും മില്‍മയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം.
മൂന്നു പതിറ്റാണ്ടുകളായി പാചകരംഗത്ത് നിറഞ്ഞു നിന്നിരുന്ന കണ്ണന് സ്വാമി രുചിലോകത്തെ സാമ്രാട്ട് ആയിരുന്നു. മില്‍മയുടെ പാലും, പാലുല്‍പ്പന്നങ്ങളും മാത്രം പാചകത്തിനായി ഉപയോഗിച്ചിരുന്ന കണ്ണന് സ്വാമി ക്ഷീരസഹകരണ പ്രസ്ഥാനത്തിന് അഭിമാനമായിരുന്നുവെന്ന് എം.ടി.ജയന് അനുസ്മരിച്ചു.
2023 ല്‍ മില്‍മ എറണാകുളം മേഖലാ യൂണിയന് സംഘടിപ്പിച്ച ചടങ്ങില്‍ ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി – ജെ.ചിഞ്ചുറാണി കണ്ണന് സ്വാമിയെ ആദരിച്ചിരുന്നു.