മലയാളി ഫുട്ബോൾ ആരാധകരിൽ ആവേശം നിറയ്ക്കാൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തും. അടുത്തവർഷം അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ സ്ഥിരീകരിച്ചു. സ്പെയിനിൽ അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. ഒന്നര മാസത്തിനകം എ.എഫ്.എ അധികൃതര്‍ കേരളത്തില്‍ എത്തും. അതിനുശേഷം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. കേരളത്തിൽ എത്തുന്ന ടീം സൗഹ്യദമത്സരം കളിച്ച ശേഷമായിരിക്കും മടങ്ങുക. എ.എഫ്.എ അധികൃതര്‍ എത്തിയതിന് ശേഷം മാത്രമേ ടീമിന്റെ വരവും സമയവും സൗഹൃദമത്സരം കളിക്കുന്ന ടീം ഏതാണ് തുടങ്ങിയ വിഷയങ്ങളിൽ എല്ലാം അന്തിമ തീരുമാനം ഉണ്ടാകൂ എന്നും കായികമന്ത്രി പറഞ്ഞു. കൂടുതൽ കാണികളെ ഉൾക്കൊള്ളാൻ കഴിയും എന്ന കാരണത്താൽ സൗഹൃദമത്സരത്തിന് കൊച്ചിയിലെ സ്റ്റേഡിയം തന്നെ വേദിയാകാനാണ് സാധ്യത.