tips

മഞ്ഞുകാലത്തെ വരണ്ട ചുണ്ടുകള്‍ക്ക് പരിഹാരം…

മഞ്ഞുകാലമാകുമ്പോഴാണ് നമ്മുടെ ശരീരം വരണ്ടതാകുന്നത്. വരണ്ട ചര്‍മ്മങ്ങളില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ചുണ്ടുകളെയാണ്. ശരീരത്തിന് വരണ്ട ചര്‍മ്മം ഏറ്റവും കൂടുതല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനും, ഈ മഞ്ഞുകാലത്ത്, നല്ല മൃദുലമായ ചുണ്ടുകള്‍ സ്വന്തമാക്കുന്നതിനും ചില കാര്യങ്ങള്‍ ശീലമാക്കാം.

വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു ലിപ് ബാം ആണ് വെളിച്ചെണ്ണയും വെണ്ണയും ചേര്‍ത്ത് തയ്യാറാക്കുന്നത്. ഈ ലിപ് ബാം തയ്യാറാക്കുന്നതിന് രണ്ട് ടീസ്പൂണ്‍ വെണ്ണ എടുക്കുക. ഇതിലേയ്ക്ക് മൂന്ന് തുള്ളി ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ക്കണം. അതിനുശേഷം ഇവ നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. നല്ല ക്രീം പരുവത്തില്‍ അകുന്നത് വരെ മിക്സ് ചെയ്യുക. അതിനുശേഷം ഒരു ചെറിയ ചെപ്പിലാക്കിയതിന് ശേഷം ഫ്രിഡ്ജില്‍ കുറച്ച് നേരം വെയ്ക്കാവുന്നതാണ്. പതിവായി ഈ ലിപ് ബാം ഉപയോഗിക്കുന്നത് ചുണ്ടുകളിലെ ഈര്‍പ്പം നിലനിര്‍ത്താനും, ചുണ്ടുകള്‍ വിണ്ടുകീറി പൊട്ടുന്നത് ഇല്ലാതാക്കാനും സഹായിക്കും.

ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കറ്റാര്‍വാഴ നല്ലതാണ്. അതുപോലെ തന്നെയാണ് റോസ് വാട്ടറും. കറ്റാര്‍വാഴ ജെല്‍ രണ്ട് ടീസ്പൂണ്‍ എടുക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ ശുദ്ധമായ റോസ് വാട്ടര്‍ ചേര്‍ക്കണം. അതിനുശേഷം നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അത്യാവശ്യം പേയ്സ്റ്റ് പരുവത്തിലാകുമ്പോള്‍ ഒരു ചെപ്പിലാക്കി സൂക്ഷിക്കാവുന്നതാണ്. ഇത് ഇടയ്ക്കിടയ്ക്ക് ചുണ്ടിലും മുഖത്തും പുരട്ടുക. വരണ്ട ചര്‍മ്മം മാറാനും, അതുപോലെ, ചുണ്ടുകള്‍ നല്ല മൃദുവായിരിക്കാനും ഈ കൂട്ട് സഹായിക്കുന്നതാണ്.

ചുണ്ടുകളിലെ ഈര്‍പ്പം നിലനിര്‍ത്താനും, ചുണ്ടുകള്‍ വിണ്ടുകീറുന്നത് തടയാനും ഏറ്റവുമധികം സഹായിക്കുന്ന രണ്ട് ചേരുവകളാണ് ഗ്ലിസറിനും അതുപോലെ റോസ് വാട്ടറും. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മൊരിച്ചില്‍ ഇല്ലാതാക്കാനും, ചുണ്ടുകള്‍ നല്ല മൃദുലമാക്കാനും ഇവ സഹായിക്കും. അതിനാല്‍, റോസ് വാട്ടറും ഗ്ലിസറിനും സമാസമം എടുത്ത് മിക്സ് ചെയ്ത് ഒരു കുപ്പിയിലാക്കി വെയ്ക്കുക. ഇടയ്ക്ക് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകള്‍ മൃദുലമായിരിക്കാനും, വരണ്ട് പോകാതിരിക്കാനും, ചുണ്ടുകളില്‍ വരവിള്ളല്‍ വരാതിരിക്കാനും സഹായിക്കുന്നതാണ്. ഈ ലിക്വിഡ് കാലിലെ മൊരിച്ചില്‍ മാറാനും ഉപയോഗിക്കാം.