കുഞ്ഞുങ്ങൾ ജനിക്കുന്ന സമയത്ത് മുഖത്തുണ്ടാകുന്ന ഒരു വൈകല്യമാണ് മുറിച്ചുണ്ട്.. അത് ഗർഭാശയത്തിൽ ഇരിക്കുമ്പോൾ തന്നെ ഉണ്ടാക്കുന്നുണ്ട്. പക്ഷേ നാമത് കാണുന്നത് കുഞ്ഞ് പുറത്തു വരുമ്പോൾ മാത്രമാണ്. ക്ലിപ് ലിപ് ഉണ്ടാകാനുള്ള കാരണങ്ങൾ പലതാണ്,ഇന്ന കാരണം കൊണ്ടാണ് ഇത് വരുന്നത് എന്ന് ഉറപ്പിച്ച് പറയാൻ പറ്റില്ല.
വിവിധ പഠനങ്ങളിൽ തെളിയുന്നത് ജനിതക വൈകല്യം അമ്മമാരുടെ ജീവിതശൈലി, ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന വയറിലെ ഇൻഫെക്ഷൻ, ഇതൊക്കെയാണ് ഉണ്ടാകാനുള്ള സാധ്യത. രണ്ട് കുടുംബത്തിൽ ആർക്കെങ്കിലും ഇത് ഉണ്ടെങ്കിൽ ത്തിലുള്ള ഒരു കുട്ടിക്ക് തീർച്ചയായും ഉണ്ടാകും. ഇതുകൊണ്ടുള്ള പ്രശ്നങ്ങൾ കുട്ടിക്ക് കാണാനുള്ള വൈകല്യം, അതുവരെ മാതാപിതാക്കൾക്ക് അംഗീകരിക്കാനുള്ള മടി.
ഗർഭസ്ഥ അവസ്ഥയിൽ തന്നെ കുട്ടികൾക്ക് ഈ വൈകല്യം ഉണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കും, അൾട്രാസണോഗ്രാഫിക് ഈ ടെസ്റ്റിലൂടെ കുഞ്ഞ് അമ്മയുടെ ഉദരത്തിൽ ഇരിക്കുമ്പോൾ തന്നെ ഉണ്ടോ എന്ന് തിരിച്ചറിയാനും, ഇതുമൂലം മാതാപിതാക്കൾക്ക് കൗൺസിലിംഗ് നടത്താനും സാധിക്കും,ക്ലിപ്പ് ലിപ്പിന് സർജറി മാത്രമാണ് പരിഹാരം, കുട്ടി ജനിച്ച മൂന്നുമാസത്തിനുള്ളിൽ സർജറി ചെയ്യുന്നതോടെ നമുക്ക് ഇതിനുള്ള പെട്ടെന്ന് തന്നെ പരിഹാരവും കാണാൻ സാധിക്കും, മുതിർന്നവരിലും ചെയ്യാം എന്നാൽ ഈ സർജ്ജറി ചെയ്യുന്ന പാടുകൾ അവിടെ ബാക്കിയാവും.