Kerala

പാലക്കാട് നഗരസഭയിലെ വെണ്ണകരയിലെ ബൂത്തിൽ വോട്ട് ചോദിച്ചെന്ന് ആരോപിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി

പാലക്കാട് നാടിളകി പ്രചരണം നടത്തിയിട്ടും വോട്ട് രേഖപ്പെടുത്താൻ വന്ന ജനങ്ങൾക്ക് മൂന്നുമണിക്കൂറോളം കാത്തു നിൽക്കേണ്ട അവസ്ഥ. രാവിലെ തങ്ങളുടെ വോട്ട് രേഖപ്പെടുത്താൻ എത്തിയ ജനങ്ങൾക്ക് വി വി പാറ്റിന്റെ തകരാറു മൂലം ഭക്ഷണം പോലും കഴിക്കാതെ മൂന്ന് മണിക്കൂർവരെ കാത്തു നിൽക്കേണ്ടി വന്നു.

ഇപ്പോൾ പാലക്കാട് നഗരസഭയിലെ വെണ്ണകരയിലെ ബൂത്തിൽ വോട്ട് ചോദിച്ചെന്ന് ആരോപിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി.

ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല. നിലവിൽ 50 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2021 ലെ പോളിങ് ശതമാനത്തിൽ ഇത്തവണ എത്തിയില്ല. 2021നെ അപേക്ഷിച്ച് 10 ശതമാനത്തിലധികം കുറവാണിത്. ഈ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 75 ശതമാനം എന്ന പോളിങ് നിലയിലേക്ക് എത്തില്ലെന്ന് പാർട്ടികളിൽ ആശങ്കയുണ്ട്.